തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ മസ്തിഷ്കമരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ഒമ്പതുവർഷത്തിനിടെ ഹൃദയം മാറ്റിവെച്ചത് 64 രോഗികൾക്ക്. അറുപത്തിനാലാമത്തെ ഹൃദയം ഞായറാഴ്ച അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ആൽബിൻ പോളിൽനിന്നു ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അമ്പത്തിയൊന്നുകാരനിൽ വെച്ചുപിടിപ്പിച്ചു. 2013 മുതൽ 2021 വരെയുള്ള കാലയളവിലാണ് മൃതസഞ്ജീവനിയിലൂടെ 64 ഹൃദയങ്ങൾ മാറ്റിവെച്ചത്. സംസ്ഥാനത്തിനകത്ത് ഏഴുതവണയും സംസ്ഥാനത്തിനു പുറത്ത് 13 തവണയും എയർ ആംബുലൻസ് സഹായത്തോടെയാണ് ഹൃദയം ലക്ഷ്യസ്ഥാനത്തെത്തിച്ചത്. മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീവി, ജോയന്റ് ഡി.എം.ഇ. ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. സാറാ വർഗീസ്, സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്, വിവിധ ആശുപത്രികളിലെ ട്രാൻസ്പ്ളാന്റ് പ്രൊക്യുർമെന്റ് മാനേജർമാർ, ട്രാൻസ്പ്ളാന്റ് കോ-ഓർഡിനേറ്റർമാർ എന്നിവരടങ്ങുന്ന സംഘമാണ് ഹൃദയം ഉൾപ്പെടെയുള്ള അവയവദാന പ്രക്രിയ സുഗമമാക്കുന്നത്. വർഷം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ 2013 - ആറ് 2014 - ആറ് 2015 - 14 2016 - 18 2017 - അഞ്ച് 2018 - നാല് 2019 - മൂന്ന് 2020 - അഞ്ച് 2021 - മൂന്ന് (ഒക്ടോബർ 24 വരെ)
from mathrubhumi.latestnews.rssfeed https://ift.tt/3vNqoBJ
via
IFTTT
No comments:
Post a Comment