ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 189 റൺസ് വിജയലക്ഷ്യം ഇന്ത്യ ആറ് പന്തുകൾ ശേഷിക്കെ മറികടന്നു. സ്കോർ: ഇംഗ്ലണ്ട്- നിശ്ചിത 20 ഓവറിൽ 188/5. ഇന്ത്യ- 19 ഓവറിൽ 192/3. അർധസെഞ്ച്വറി നേടിയ കെഎൽ രാഹുലും ഇഷാൻ കിഷനും ചേർന്ന് നൽകിയ മിന്നും തുടക്കമാണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്. 24 പന്ത് നേരിട്ട രാഹുൽ 51 റൺസെടുത്താണ് പുറത്തായത്. 46 പന്തിൽ 70 റൺസ് അടിച്ചെടുത്ത കിഷൻ റിട്ടേർഡ് ഹർട്ടായി മടങ്ങി. പിന്നാലെയെത്തിയ ക്യാപ്റ്റൻ കോലി 11 റൺസെടുത്തും സൂര്യകുമാർ യാദവ് എട്ട് റൺസെടുത്തും പുറത്തായെങ്കിലും 14 പന്തിൽ 25 റൺസ് നേടി പുറത്താകാതെ നിന്ന രിഷഭ് പന്തും ഹർദ്ദിക്ക് പാണ്ഡ്യയും (പത്ത് പന്തിൽ 12 റൺസ്) ഇന്ത്യയെ വിജയത്തിലെത്തിച്ചു. ജോണി ബെയർസ്റ്റോ (36 പന്തിൽ 49), ലിയാം ലിവിങ്സ്റ്റൺ (20 പന്തിൽ 30), മോയിൻ അലി (20 പന്തിൽ 43*) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇംഗ്ലണ്ട് 188 റൺസിലെത്തിയത്. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നാല് ഓവറിൽ 43 റൺസ് വഴങ്ങിയ സ്പിന്നർ രാഹുൽ ചഹാറും ഒരു വിക്കറ്റെടുത്തു. നാല് ഓവറിൽ 26 റൺസിന് ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുംബൗളിങ്ങിൽ തിളങ്ങി. content highlights:Ishan Kishan, KL Rahul Help India Beat England By 7 Wickets
from mathrubhumi.latestnews.rssfeed https://ift.tt/3DYj5Kx
via
IFTTT
No comments:
Post a Comment