മണ്ണാർക്കാട്: ഭാര്യയെ വെട്ടിയും തല്ലിയും കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് വിവിധ വകുപ്പുകളിലായി 16 വർഷം തടവും 40,000രൂപ പിഴയും ശിക്ഷ. ഷോളയൂർ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാർക്കാട് സ്പെഷ്യൽ കോടതി ജഡ്ജി കെ.എസ്. മധു ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധികം തടവ് അനുഭവിക്കണം. ഭാര്യ നിഷ കൊല്ലപ്പെട്ട കേസിലാണ് വിധി. 2014-ലാണ് കേസിനാസ്പദമായ സംഭവം. സുന്ദരൻ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷോളയൂർ പോലീസ് സ്റ്റേഷനിൽ നിഷ പരാതി നൽകിയിരുന്നു. സംഭവംനടന്ന ദിവസവും നിഷയെ സുന്ദരൻ മർദിച്ചിരുന്നതായി പ്രോസിക്യൂഷൻ കേസിൽ പറയുന്നു. ഇതിനുമുന്പായി മാതാപിതാക്കളെയും രണ്ട് കുട്ടികളെയും സുന്ദരൻ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചതായും പറയുന്നു. തുടർന്ന്, ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചും തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിച്ചും നിഷയെ കൊലപ്പെടുത്തിയെന്നാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യ, സ്ത്രീപീഡനം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകൾക്കാണ് ശിക്ഷ. ഡിവൈ.എസ്.പി.മാരായ ഷാനവാസ്, സലിം എന്നിവർ കേസന്വേഷിച്ചു. ഡിവൈ.എസ്.പി. മാത്യു എക്സൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജയൻ ഹാജരായി
from mathrubhumi.latestnews.rssfeed https://ift.tt/3v5j0Bt
via
IFTTT
No comments:
Post a Comment