പ്ലസ് വൺ പ്രവേശനം: എ പ്ലസുകാർ ഏറെയും പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 23, 2021

പ്ലസ് വൺ പ്രവേശനം: എ പ്ലസുകാർ ഏറെയും പുറത്ത്

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കുപോലും ഇഷ്ടവിഷയവും സ്കൂളും ലഭിച്ചില്ല. പത്താംക്ലാസിൽ എ പ്ലസ് ലഭിച്ചവരുടെ എണ്ണം കൂടുതലായതിനാൽ പലർക്കും സ്വന്തം സ്കൂളിൽപ്പോലും പ്രവേശനം ലഭിക്കില്ലെന്നതാണ് സ്ഥിതി. 1,21,318 വിദ്യാർഥികൾക്കാണ് ഇക്കുറി പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. മുൻവർഷം ഇത് 41,906 ആയിരുന്നു. 79,412 കുട്ടികളുടെ വർധന മുഴുവൻ എ പ്ളസ് നേടിയവരിൽ മാത്രമുണ്ടായി. 4,19,651 വിദ്യാർഥികൾ ഇക്കുറി ഉപരിപഠനത്തിനു യോഗ്യത നേടി. സ്വന്തം സ്കൂൾ, സ്വന്തം തദ്ദേശസ്ഥാപനം തുടങ്ങിയ മാനദണ്ഡങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുൻഗണന വന്നതോടെയാണ് അപേക്ഷകരിൽ പലർക്കും ഇഷ്ടസ്കൂൾ ലഭിക്കാതെ വന്നത്. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് മന്ദഗതിയിൽ തുടരുന്നതുകാരണം പല സ്കൂളുകളിലും വ്യാഴാഴ്ച പ്രവേശന നടപടികൾ വൈകി. സീറ്റ് ഒഴിവില്ലാതായതോടെ സി.ബി.എസ്.ഇ. അടക്കം മറ്റു സിലബസുകളിൽനിന്നുള്ള അപേക്ഷകരും ആശങ്കയിലാണ്. സാധാരണ രണ്ട് അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് നടത്തുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിലാണ് ഇവർ പരിഗണിക്കപ്പെടുക. പ്ലസ് വണിന് സർക്കാർ, എയ്ഡഡ് മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ഒരു കുട്ടിക്കുപോലും പഠനം നഷ്ടപ്പെടാത്തവിധം കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് സർക്കാർ നിലപാട് ആവർത്തിക്കുന്നുമുണ്ട്. അൺ എയ്ഡഡിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒഴിവുവരുന്ന സംവരണ സീറ്റുകൾ മെറിറ്റിലേക്കു മാറ്റും. ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബർ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബർ ഒന്നിനും പൂർത്തീകരിച്ച് രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ ഏഴിനു പ്രസിദ്ധീകരിക്കും. 20 ശതമാനം മാർജിനൽ വർധനയിലൂടെ ഹയർ സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ട സീറ്റുകൾ ലഭ്യമാകുമെന്നാണു കരുതുന്നത്. എന്നാലും, മുഖ്യഘട്ട പ്രവേശന നടപടികൾ പൂർത്തീകരിച്ച ശേഷം സ്ഥിതി പരിശോധിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ആകെ അപേക്ഷകർ മെറിറ്റ് സീറ്റ് അലോട്ട്മെന്റ് ലഭിച്ചവർ ഒഴിവ്തിരുവനന്തപുരം 35,949 24,687 21,350 3,337കൊല്ലം 34,644 18,215 15,750 2,465പത്തനംതിട്ട 14,515 9,625 7,951 1,674ആലപ്പുഴ 26,753 15,420 12,707 2,713കോട്ടയം 23,689 13,656 11,328 2,328ഇടുക്കി 12,998 7,747 6,367 1,380എറണാകുളം 37,375 20,157 19,673 3,184തൃശ്ശൂർ 40,486 21,367 18,037 3,330പാലക്കാട് 43,010 24,345 20,096 4,249മലപ്പുറം 77,837 41,470 30,882 10,588കോഴിക്കോട് 48,606 27,927 22,027 5,900വയനാട് 12,415 8,081 6,734 1,347കണ്ണൂർ 37,289 25,501 18,517 6,984കാസർകോട് 19,653 12,938 9699 3239


from mathrubhumi.latestnews.rssfeed https://ift.tt/39xQFtv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages