പരിസ്ഥിതിക്ക് ദോഷം; ഗ്രോബാഗ് കൃഷി ഒഴിവാക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 13, 2021

പരിസ്ഥിതിക്ക് ദോഷം; ഗ്രോബാഗ് കൃഷി ഒഴിവാക്കുന്നു

പത്തനംതിട്ട: പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കാൻ ആലോചന. പരിസ്ഥിതിക്ക് നാശം വരുത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗ്രോബാഗ് ആറു മാസം മുതൽ ഒരു വർഷംവരെ ഉപയോഗിക്കാനേ പൊതുവേ കഴിയൂ. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവുമുപയോഗിച്ചുള്ള ഗ്രോബാഗ് പച്ചക്കറി കൃഷിയും വ്യാപകമാണ്. ലക്ഷക്കണക്കിന് ഗ്രോബാഗുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഗ്രോബാഗ് പകരമായി പുനരുപയോഗിക്കാൻ കഴിയുന്ന ചട്ടികൾ ഉപയോഗപ്പെടുത്താനാണ് ആലോചന. പോളി എഥിലിൻ ചട്ടികൾ അഞ്ചുവർഷത്തിലധികം ഉപയോഗിക്കാൻ കഴിയുമെന്ന നിർദേശം വികേന്ദ്രീകൃതാസൂത്രണസമിതി ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉത്പാദനം കുടുംബശ്രീകൾ വഴി നടത്താൻ കഴിയുമോയെന്നതും പരിഗണനയിലുണ്ട്. ടെറസ് കൃഷിക്കും പുരയിട കൃഷിക്കും ഉപയോഗിക്കാൻ പുതുരീതി ആവിഷ്കരിക്കുന്നതിന് അനുമതി നൽകണമെന്ന ആവശ്യവും സമിതിക്ക് മുമ്പിലുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടുത്തിയുള്ള ഗ്രോബാഗ് കൃഷിരീതി കൈയൊഴിയാൻ കൃഷിവകുപ്പും മുമ്പേ ആലോചിച്ചിരുന്നു. പരിസ്ഥിതിക്കുണ്ടാകുന്ന നാശം കണക്കിലെടുത്തായിരുന്നു ഇത്. സ്ഥലപരിമിതി മറികടന്നും പച്ചക്കറി ഉത്പാദനം കൂട്ടാനാകുമെന്നതാണ് ഗ്രോബാഗ് കൃഷിക്ക് പ്രചാരമേറ്റിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3Ant0Id
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages