കുര്‍ബാന ഏകീകരണം: ഇടയലേഖനം വായിക്കുന്നത് തടഞ്ഞു; ആലുവ പള്ളിയില്‍ ഉന്തും തള്ളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 4, 2021

കുര്‍ബാന ഏകീകരണം: ഇടയലേഖനം വായിക്കുന്നത് തടഞ്ഞു; ആലുവ പള്ളിയില്‍ ഉന്തും തള്ളും

കൊച്ചി:കുർബാന ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയിൽനേരിയ സംഘർഷം. ഇടയലേഖനം വികാരി വായിച്ച ഉടൻ ഒരു വിഭാഗം അൾത്താരയിലേക്ക് കയറി തടസപ്പെടുത്തി. ഇതിനെ എതിർത്തുകൊണ്ട് മറ്റൊരു വിഭാഗം വിശ്വാസികളും രംഗത്തെത്തി. ഇരു വിഭാഗങ്ങളും ഏറെ നേരം വാഗ്വാദവും വെല്ലുവിളികളും നടത്തി.അതിനിടെ ഉന്തും തള്ളുമുണ്ടായി. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്. അങ്കമാലി അതിരൂപതയുടെ കീഴിൽ വരുന്ന ദേവാലയമാണിത്.കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ലേഖനം ഇവിടെ വായിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇടയലേഖനം പള്ളിക്ക് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2WSB3O0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages