കണ്ണൂർ: കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പ്രസിഡന്റ് കെ. സുധാകരൻ ഒന്നാംഘട്ട കർമപദ്ധതി പ്രഖ്യാപിച്ചു. കോൺഗ്രസ് വളരെ ക്ഷീണിതമാണെന്നും അഴിമതിയിൽ മുങ്ങിനിന്നിട്ടും ഇടതുസർക്കാർ വീണ്ടും അധികാരത്തിൽവന്നത് പ്രവർത്തകരുടെ മനക്കരുത്ത് വല്ലാതെ ചോർത്തിയെന്നും ആത്മവിമർശനം നടത്തിയാണിത്.കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ സ്ഥാനാരോഹണച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള ബില്ല് ബി.ജെ.പി. സർക്കാർ പാസാക്കി. 2024-ൽ പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ട്. രണ്ടിലും കോൺഗ്രസിന് ജയിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണമെന്ന് സുധാകരൻ പറഞ്ഞു. പഴകിത്തുരുമ്പിച്ച രീതികൾ മാറ്റി നാടിനെയും നാട്ടുകാരെയും കൈയിലെടുക്കാൻ സാധിക്കുന്ന പാർട്ടിയായി മാറ്റണം. ഇപ്പോഴത്തെ കോൺഗ്രസായിരിക്കില്ല ആറുമാസം കഴിയുമ്പോൾ -സുധാകരൻ പറഞ്ഞു. പ്രഖ്യാപനങ്ങൾ* കെ.പി.സി.സി. അധ്യക്ഷനായശേഷം നടത്തിയ സർവേയിൽ പാർട്ടിക്ക് മൈക്രോ യൂണിറ്റ് ആരംഭിക്കാൻ ശേഷിയുള്ളത് 54 ശതമാനം ബൂത്തിനേയുള്ളൂവെന്ന് കണ്ടെത്തി. ശേഷിക്കുന്ന 46 ശതമാനവും ആ തലത്തിലേക്കുമാറ്റും. * മുഴുവൻസമയ പ്രവർത്തനത്തിന് 2500 േകഡർമാരെ തിരഞ്ഞെടുക്കും. 1500 പേരെ യൂത്ത് കോൺഗ്രസും 1000 പേരെ ഐ.എൻ.ടി.യു.സി.യും നൽകും. മൂന്നുവർഷത്തേക്ക് ഇവർ പാർട്ടിക്കുവേണ്ടി സമർപ്പിതരായി പ്രവർത്തിക്കും. അവർക്ക് പരിശീലനം നൽകും; അത്യാവശ്യം ജീവനാംശവും. അവരെ നിയന്ത്രിക്കാൻ മുതിർന്ന നേതാക്കളുടെ സംഘമുണ്ടാകും. * എന്താണ് കോൺഗ്രസ് എന്ന് പത്തുമിനിറ്റ് പറയാൻ കഴിയുന്ന കോൺഗ്രസുകാർ ഇല്ലാതായി. രാഷ്ട്രീയപഠനം തീർത്തുമില്ലാതായി. ഇത് പരിഹരിക്കാൻ തിരുവനന്തപുരത്തും കോഴിക്കോട്ടും പഠനസ്കൂൾ തുടങ്ങും. തിരുവനന്തപുരത്ത് എട്ട്, ഒമ്പത് തീയതികളിൽ പുതിയ ഡി.സി.സി. അധ്യക്ഷർക്കായി ശിൽപ്പശാല നടത്തും. * അച്ചടക്കം ഉറപ്പുവരുത്താൻ എല്ലാ ജില്ലയിലും കൺട്രോൾ കമ്മിഷൻ. ഇവർ മുഖംനോക്കാതെ നടപടിയെടുക്കും. സാമൂഹികമാധ്യമങ്ങളിലൂടെ പാർട്ടി നേതാക്കളെ തെറിവിളിക്കുന്ന പാർട്ടിക്ക് സമൂഹത്തിനുമുന്നിൽ നിൽക്കാൻ കഴിയില്ല. ജനങ്ങളുടെ മുമ്പിൽ അപഹാസ്യരാകുന്നത് നേതാക്കളല്ല, പാർട്ടിയാണ്.* കോൺഗ്രസ് പ്രവർത്തകർ ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളെ പാർട്ടി നിയന്ത്രണത്തിലാക്കും. ഇതിന് ജില്ലാതലത്തിൽ എക്സിക്യുട്ടീവ് അധികാരമുള്ള സമിതി രൂപവത്കരിക്കും. അവർ സ്വതന്ത്രമായി പ്രവർത്തിക്കും. മണ്ഡലം കമ്മിറ്റിയുമായി ചർച്ചനടത്തി പാർട്ടി സ്ഥാപനങ്ങളുടെ മേൽനോട്ടം ഇവർ നിർവഹിക്കും. ഇവിടങ്ങളിലേക്ക് സ്ഥാനാർഥിയെ തീരുമാനിക്കുന്നത് ഈ സമിതിയായിരിക്കും. ഒഴിവുകളിൽ നിയമനം നടത്താൻ ഈ സമിതി പാർട്ടിപ്രവർത്തകരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കും. അതിൽനിന്നുമാത്രമേ നിയമനം നടത്തൂ.
from mathrubhumi.latestnews.rssfeed https://ift.tt/3mZXg81
via
IFTTT
No comments:
Post a Comment