ന്യൂഡൽഹി: ഇന്ത്യയിലിപ്പോൾ കോവിഡ് ബൂസ്റ്റർ ഡോസുകളുടെ ആവശ്യമില്ലെന്നും ആദ്യം പരിഗണന നൽകേണ്ടത് എല്ലാവർക്കും ഒരു ഡോസ് വാക്സിൻ നൽകാനാണെന്നും വിദഗ്ധർ. ‘രാജ്യത്ത് പ്രായപൂർത്തിയായ 15 ശതമാനത്തിൽ താഴെപ്പേർക്കേ വാക്സിന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂവെന്നും അണുബാധയേൽക്കാൻ സാധ്യതയുള്ള വലിയൊരു വിഭാഗത്തിന് ഇപ്പോഴും വാക്സിൻ കിട്ടിയിട്ടില്ലെന്നും ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ (എൻ.ഐ.ഐ.) ശാസ്ത്രജ്ഞനായ സത്യജിത് രഥ് പറഞ്ഞു.ചെറിയൊരു വിഭാഗം ആളുകൾക്കായി മൂന്നാമത്തെ ഡോസ് ആസൂത്രണം ചെയ്യുന്നത് ധാർമികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഏതു വിഭാഗക്കാർക്കാണ് കൂടുതലായി അണുബാധയുണ്ടാകുന്നതെന്ന് ഇതുവരെ വ്യക്തമായ ധാരണയില്ല. മറ്റുരോഗങ്ങളുള്ളവർക്ക് കോവിഡ് ഗുരുതരമാകാറുണ്ട്. എന്നാൽ, രണ്ടു ഡോസ് വാക്സിൻ ഇത്തരക്കാരെ സംരക്ഷിക്കുന്നുണ്ട് -രഥ് പറഞ്ഞു.വാക്സിൻ സ്വീകരിക്കാൻ അഹർരായവരിൽ ഏകദേശം 40 ശതമാനം പേർക്ക് ആദ്യഡോസ് ലഭിക്കാത്ത ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കേണ്ടതില്ലെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ശാസ്ത്രജ്ഞ വിനീതാ ബാൽ പറഞ്ഞു.ബൂസ്റ്റർ ഡോസിനെക്കാൾ മുൻഗണന നൽകേണ്ടത് രണ്ട് ഡോസുകൾ നൽകുന്നതിനാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3nGORGW
via
IFTTT
No comments:
Post a Comment