ലോസ് ആഞ്ജലിസ്: വനിതാസുഹൃത്തിന്റെ കൊലപാതകത്തിൽ യു.എസ്. റിയൽ എസ്റ്റേറ്റ് ഭീമനും ശതകോടീശ്വരനുമായ റോബർട്ട് ഡേസ്റ്റ് കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലിസ് കോടതി. 2000 ഡിസംബറിൽ സുഹൃത്തായ സൂസൻ ബെർമാനെ അവരുടെ ബെവെർലി ഹിൽസിലെ വീട്ടിൽവെച്ച് വെടിവെച്ചുകൊലപ്പെടുത്തിയ കേസിലാണ് വിധി. ഒക്ടോബർ 18-ന് ശിക്ഷ പ്രഖ്യാപിക്കും. 1980-ൽ ഡേസ്റ്റിന്റെ ഭാര്യ കാതലീനെ കാണാതായ സംഭവത്തിൽ സൂസനെ ന്യൂയോർക്ക് പോലീസ് ചോദ്യംചെയ്യുന്നത് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കാതലീന്റെ തിരോധാനത്തിൽ സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടതിനുശേഷം സൂസൻ, ഡേസ്റ്റിന്റെ വക്താവായി പ്രവർത്തിച്ചിരുന്നു. ന്യൂയോർക്കിലെ കോടീശ്വരന്മാരിലൊരാളായ ഡേസ്റ്റ്, ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.സൂസന്റെ കൊലപാതകത്തിൽ 2015 മാർച്ചിലാണ് ഡേസ്റ്റ് അറസ്റ്റിലാകുന്നത്. അദ്ദേഹത്തെക്കുറിച്ച് എച്ച്.ബി.ഒ. നിർമിച്ച ‘ദ ജിൻക്സ്: ദ ലൈഫ് ആൻഡ് ഡെത്ത്സ് ഓഫ് റോബർട്ട് ഡേസ്റ്റ്’ എന്ന ഡോക്യുമെന്ററിയുടെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന് മണിക്കൂറുകൾക്കുമുമ്പായിരുന്നു അറസ്റ്റ്. ഈ എപ്പിസോഡിൽ കൊലപാതകക്കുറ്റങ്ങൾ സമ്മതിച്ച് ഡേസ്റ്റ് പിറുപിറുക്കുന്നത് വ്യക്തമായി കേട്ടിരുന്നു. മൈക്രോഫോൺ ഓൺ ആണെന്നറിയാതെയായിരുന്നു ഡേസ്റ്റിന്റെ കുറ്റസമ്മതം. ടെക്സസിലെ തന്റെ അയൽക്കാരനായിരുന്ന മോറിസ് ബ്ലാക്കിന്റെ കൊലപാതകത്തിനുപിന്നിലും ഡേസ്റ്റായിരുന്നു. എന്നാൽ, സ്വയംരക്ഷയ്ക്കുവേണ്ടിയാണ് കൊലപാതകമെന്നതിനാൽ ഈ കേസിൽ അദ്ദേഹത്തെ വെറുതേവിട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2VQY43N
via
IFTTT
No comments:
Post a Comment