വ്യാജ ലൈസന്‍സ് തോക്കുമായി അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 1, 2021

വ്യാജ ലൈസന്‍സ് തോക്കുമായി അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശംവച്ച അഞ്ച് കശ്മീരികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂർ മഹമദ്, മുഷ്താക്ക് ഹുസൈൻ, ഗുസൽമാൻ, മുഹമദ് ജാവേദ് എന്നിവരാണ് കരമന പോലീസിന്റെ പിടിയിലായത്. കരമന നീറമൺകരയിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. അഞ്ച് ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികളിലെ ജീവനക്കാരാണ് ഇവർ. ആറു മാസം മുൻപാണ് ഇവർ മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജൻസി വഴി തലസ്ഥാനത്തെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ നീറമൺകരയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇവരിൽനിന്നു വിവരങ്ങൾ തേടി. കരമന പോലീസ് സ്റ്റേഷനിലുള്ള ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. തിരഞ്ഞെടുപ്പുസമയത്ത് തോക്കുകൾ സ്റ്റേഷനിൽ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവർ എത്തിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് തോക്കിന്റെ ലൈസൻസ് വ്യാജമാണെന്നു കണ്ടെത്തിയത്. content highlights:five held with gun with fake license


from mathrubhumi.latestnews.rssfeed https://ift.tt/2Yi2zFA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages