ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കിമിട്ടുക്കൊണ്ട് വമ്പൻമാർ കളത്തിലിറങ്ങി. ഗ്രൂപ്പ് ഇയിൽ സ്പാനിഷ് കരുത്തരായ എഫ് സി ബാഴ്സിലോണയും ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്ററും തോറ്റു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് ബാഴ്സയെ തകർത്തത്. ലെവൻഡോസ്കി ഇരട്ട ഗോളും തോമസ് മുള്ളർ ഒരു ഗോളും ബയേണിനായി നേടി. സ്വിസ് ക്ലബ്ബ് യങ് ബോയ്സിനോടാണ് ക്രിസ്റ്റ്യാനോയുടെ മാഞ്ചസ്റ്റർ പരാജയപ്പെട്ടത്. 13-ാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിനായി ആദ്യ ഗോൾ നേടിയെങ്കിലും യങ് ബോയിസ് രണ്ടു ഗോൾ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കി. മത്സരത്തിന്റെ അധിക സമയത്തായിരുന്നു യങ് ബോയിസിന്റെ വിജയ ഗോൾ. ഗ്രൂപ്പ് എച്ചിൽ റഷ്യൻ ക്ലബ്ബ് സെനീതിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിന്ചെൽസി പരാജയപ്പെടുത്തി. ലുക്കാക്കുവാണ് ചെൽസിക്കായി വല ചലിപ്പിച്ചത്. ഗ്രൂപ്പ് ജിയിൽ സെവിയ-റെഡ്ബുൾ സാൽസ്ബർഗ് മത്സരം ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് എഫിലെ വിയ്യാറയൽ-അറ്റ്ലാന്റ മത്സരം രണ്ടു ഗോളുകൾ വീതം നേടി സമനിലയായി. ഗ്രൂപ്പ് എച്ചിൽ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മാൽമോയെ തകർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2XcnSrv
via
IFTTT
No comments:
Post a Comment