കടയ്ക്കാവൂർ : പാർട്ടിക്കായി സ്വന്തം സ്ഥലം എഴുതി നൽകിയ നേതാവിന്റെ കുടുംബത്തിനായി അരനൂറ്റാണ്ടിനിപ്പുറം പാർട്ടി പ്രവർത്തകർ വീട് ഒരുക്കുന്നു. സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന വെട്ടത്ത് ആർ.പൊന്നന്റെ ചെറുമകൾ ലളിതയ്ക്കാണ് കടയ്ക്കാവൂരിലെ കോൺഗ്രസ് പ്രവർത്തകർ വീട് നിർമിച്ചു നൽകുന്നത്.കടയ്ക്കാവൂരിൽ 1960-കളിൽ പണികഴിപ്പിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനായാണ് വെട്ടത്ത് ആർ.പൊന്നൻ സ്വന്തം ഭൂമി നൽകിയത്. കെ.പി.സി.സി. പ്രസിഡന്റിന് പൊന്നൻ കൈമാറിയ സ്ഥലത്താണ് പാർട്ടി ഓഫീസിന്റെ പണി ആരംഭിക്കുന്നത്. പിൽക്കാലത്ത് സാമ്പത്തിക പരാധീനതയിലാണ്ടുപോയ വെട്ടത്ത് ആർ.പൊന്നന്റെ കുടുംബത്തെ ചേർത്തുനിർത്തുകയാണ് പുതിയ തലമുറ. കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് ലളിതയ്ക്ക് വീടുവച്ച് നൽകുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ വീടിന്റെ തറക്കല്ലിട്ടു. മുനീർ പള്ളിക്കൽ, അബ്ദുൽ ജബ്ബാർ എന്നിവർ ഭവനനിർമാണത്തിനുള്ള ആദ്യ ധനസഹായം നൽകി. എം.ജെ.ആനന്ദ്, വിശ്വനാഥൻ നായർ, ബി.എസ്.അനൂപ്, റസൂൽ ഷാൻ, രാധാമണി, ഓമന തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2X2YKnm
via
IFTTT
No comments:
Post a Comment