ലോക്ഡൗൺ ലംഘിച്ച് സി.പി.എം. കൂടിച്ചേരൽ: കണ്ടാലറിയാവുന്ന 50 ആളുടെപേരിൽ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 7, 2021

ലോക്ഡൗൺ ലംഘിച്ച് സി.പി.എം. കൂടിച്ചേരൽ: കണ്ടാലറിയാവുന്ന 50 ആളുടെപേരിൽ കേസ്

തിരുവല്ല: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ ലംഘിച്ച് സി.പി.എം. പ്രവർത്തകർ കുറ്റൂരിൽ ഒത്തുചേർന്ന സംഭവത്തിൽ കണ്ടാലറിയാവുന്ന 50 ആളുടെപേരിൽ പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കുനടന്ന കൂടിച്ചേരലിന് കേസ് രജിസ്റ്റർചെയ്തത് തിങ്കളാഴ്ച അർധരാത്രിയിലാണ്. സി.പി.എം. സംസ്ഥാന-ജില്ലാ നേതാക്കളടക്കം യോഗത്തിൽ പങ്കെടുത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടും ആരുടെയും പേരെടുത്തുപറഞ്ഞ് കേസ് രജിസ്റ്റർചെയ്യാതിരുന്നത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിലേക്കെത്തിയ 102 പേരെ സ്വീകരിക്കുന്ന ചടങ്ങാണ് കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലിയിൽ സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാനസമിതിഅംഗം കെ. അനന്തഗോപൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3jODN8m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages