കോഴിക്കോട് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 17, 2021

കോഴിക്കോട് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: പാറോപ്പടി ചേവരമ്പലം റോഡിൽ വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെൺവാണിഭ സംഘത്തെ പിടികൂടി. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായി. കഴിഞ്ഞ മൂന്ന് മാസത്തോളമായി വീടിന് മുകളിൽ നരിക്കുനി സ്വദേശി ഷഹീൻ എന്നയാൾ പെൺവാണിഭ കേന്ദ്രം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബേപ്പൂർ അരക്കിണർ റസ്വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ തൂവാട്ട് താഴം വയലിൽ ആഷിക് (24), പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകൾ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായ ഷഹീൻ മുൻപും സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതായി പോലീസിന്വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിരവധി ആളുകൾ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്നും ഇവരെ കൂടാതെ കൂടുതൽ സ്ത്രീകളെ കേന്ദ്രങ്ങളിൽ ഷഹീൻ എത്തിച്ചിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസ് അസി.കമ്മീഷണർ കെ.സുദർശനന്റെ നിർദേശത്തെ തുടർന്ന് ചേവായൂർ പോലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹൻ, എസ്.ഐ ഷാൻ, സീനിയർ സി.പി.ഒ ഷഫീക്, ശ്രീരാജ്, ബൈജു, രമ്യ എന്നിവരാണ് റെയ്ഡ് നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്. Content Highlights: Sex racket arrested in Kozhikode after complaints from people


from mathrubhumi.latestnews.rssfeed https://ift.tt/39mx3s1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages