ഫിഫയുടെ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ കുതിപ്പ് നടത്തി ഇംഗ്ലണ്ടും ഡെന്മാർക്കും. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ മറികടന്ന് ഇംഗ്ലണ്ട് ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 1755.44 പോയന്റാണ് ത്രീ ലയൺസിനുള്ളത്. മൂന്നാമതായിരുന്ന ഫ്രാൻസ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായതാണ് ഫ്രാൻസിന് തിരിച്ചടിയായത്. യൂറോ കപ്പിൽ ഫൈനലിലെത്തിയത് ഇംഗ്ലണ്ടിന് ഗുണമായി. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു. ലോക റാങ്കിങ്ങിൽ 1832.33 പോയന്റോടെ ബെൽജിയമാണ് ഒന്നാം സ്ഥാനത്ത്. 1811.73 പോയന്റുള്ള ബ്രസീൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. അർജന്റീന ആറാമതും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പോർച്ചുഗൽ ഏഴാമതും നിൽക്കുന്നു. സ്പെയിൻ, മെക്സിക്കോ, ഡെന്മാർക്ക് എന്നീ ടീമുകളാണ് എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങളിൽ. യൂറോ കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഡെന്മാർക്ക് ആദ്യ പത്തിലെത്തിയതാണ് ഇത്തവണത്തെ റാങ്കിങ്ങിലെ പ്രധാന ആകർഷണം. മുൻ ലോകചാമ്പ്യന്മാരായ ജർമനി 14-ാം സ്ഥാനത്താണ്. 🇧🇪 Belgiums reign continues 🔝 🏴 England leapfrog France 🥉 🇱🇾 Libya the biggest climbers 🧗♂️ 🌍 See where your team sit on the latest #FIFARanking 👇https://t.co/7e71hRgHpf pic.twitter.com/zMpbbBh3zB — FIFA.com (@FIFAcom) September 16, 2021 പട്ടികയിൽ ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 107-ാം റാങ്കിലേക്ക് വീണു. ഇന്ത്യയെ മറികടന്ന് നമീബിയ 106-ാം സ്ഥാനത്തേക്കുയർന്നു. ഇന്ത്യയ്ക്ക് 1181.45 പോയന്റാണുള്ളത്. Content Highlights: England push France out of top three in FIFA mens rankings
from mathrubhumi.latestnews.rssfeed https://ift.tt/3AkGUun
via
IFTTT
No comments:
Post a Comment