നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അധികാരത്തിൽ കളംനിറഞ്ഞിട്ട് 20 വർഷം. 2001-ലാണ് അദ്ദേഹം ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയായത്. 2014വരെ അതു തുടർന്ന് ഏറ്റവുംകൂടുതൽകാലം തുടർച്ചയായി ഗുജറാത്തിൽ മുഖ്യമന്ത്രിപദത്തിൽ ഇരുന്ന വ്യക്തിയായി. 2014മുതൽ പ്രധാനമന്ത്രിപദത്തിൽ. രണ്ടുപതിറ്റാണ്ടുകാലത്തെ മോദിയുടെ അധികാരവർഷങ്ങൾ ആഘോഷിക്കുന്നതിന് ബി.ജെ.പി. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 17മുതൽ 20 ദിവസത്തെ വിവിധ സേവനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കാമ്പയിൻ സംഘടിപ്പിക്കുന്നു. സേവനവും സമർപ്പണവുമെന്നാണ് കാമ്പയിന് നൽകിയിരിക്കുന്ന പേര്. ഗുജറാത്ത് മുഖ്യമന്ത്രി 2001 ഒക്ടോബർ ഏഴിന് കേശുഭായി പട്ടേലിനെ മാറ്റി ബി.ജെ.പി. നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കി 2002-ഗോധ്റ കലാപം വൻ വാർത്താപ്രാധാന്യം നേടി. രാജ്യത്തും അന്താരാഷ്ട്രതലത്തിലും കടുത്ത വിമർശനം നേരിട്ടു. മനുഷ്യാവകാശലംഘനം നടന്നുവെന്നാരോപിച്ച് ബ്രിട്ടനും യൂറോപ്യൻ യൂണിയനും അപലപിച്ചു. മോദിക്ക് യു.എസ്. സന്ദർശനവിസ നിഷേധിച്ചു. ബി.ജെ.പി. ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ രാജിസന്നദ്ധതയറിയിച്ചെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. 2002 -നിയമസഭാതിരഞ്ഞെടുപ്പിൽ 182-ൽ 127 സീറ്റോടെ അധികാരത്തിൽ 2007 -മൂന്നാമതും ഗുജറാത്ത് മുഖ്യമന്ത്രി 2012 -നാലാമതും മുഖ്യമന്ത്രിയായി വികസനത്തിന്റെ നാളുകൾ വൈബ്രന്റ് ഗുജറാത്ത് -വികസനം ലക്ഷ്യംവെച്ചുള്ള ഗുജറാത്ത് ഉച്ചകോടിയിൽ വൻ നിക്ഷേപ ഇട പാടുകൾ ഒപ്പിട്ടു കൃഷി, ജലസേചനം, വ്യാവസായിക പദ്ധതികൾ പ്രോത്സാഹിപ്പിച്ചു 1,13,738 ചെക് ഡാമുകൾ നിർമിച്ചു കാർഷികമേഖലയിൽ 2001-2010 വരെ 10.97 ശതമാനം വളർച്ച 2008 -ബംഗാളിൽ കർഷകപ്രക്ഷോഭത്തെത്തുടർന്ന് പിന്മാറിയ ടാറ്റയ്ക്ക് നാനോ കാറുകൾ നിർമിക്കാനുള്ള പ്ലാന്റിനായി സ്ഥലം അനുവദിച്ചു സംസ്ഥാന ജി.ഡി.പി. 10 ശതമാനം നിരക്കിലെത്തി ലോകബാങ്കിന്റെ വികസനസൗഹൃദസംസ്ഥാന പട്ടികയിൽ തുടർച്ചയായി രണ്ടുപ്രാവശ്യം ഗുജറാത്ത് ഒന്നാമത് 2012 -വികസനനേട്ടം മുൻനിർത്തി ടൈം മാഗസിന്റെ കവർ പേജിൽ ഇടംപിടിച്ചു ബ്രിട്ടനും യൂറോപ്യൻ യൂണിയനും 2002-ൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. 2013 -ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപനം പ്രധാനമന്ത്രി പദത്തിൽ 2014 -തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യ്ക്ക് വിജയം. മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു 2016 -500, 1000 രൂപ നോട്ടുകൾ നിരോധിച്ചു 2017 -ഒരു രാജ്യം ഒരു ടാക്സ് എന്ന ആശയം മുൻനിർത്തി ജി.എസ്.ടി. 2019 -പുൽവാമ ഭീകരാക്രമണം. 40 സി. ആർ.പി.എഫ്. ജവാന്മാർക്ക് വീരമൃത്യു. പാകിസ്താനിൽ മിന്നൽ വ്യോമാക്രമണം നടത്തി തിരിച്ചടിച്ചു 2019-െല പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും പ്രധാനമന്ത്രിപദത്തിൽ. മുസ്ലിം സ്ത്രീകൾക്കായി വിവാഹ അവകാശസംരക്ഷണനിയമം ലോക്സഭയിൽ പാസാക്കി ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞു ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റി 2021 -ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം പ്രധാന പദ്ധതികൾ സ്വച്ഛ് ഭാരത് മിഷൻ -ശുചിത്വഭാരതമെന്ന ലക്ഷ്യം മുൻനിർത്തിയുള്ള കർമപദ്ധതി ജൻധൻ യോജന -ഇന്ത്യയൊട്ടാകെ 35 കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നു മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിൻ -വിദേശകമ്പനികളെ ഇന്ത്യയിൽ നിർമാണം നടത്താൻ പ്രേരിപ്പിക്കുക, വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ട്രിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പദ്ധതി ആയുഷ്മാൻ ഭാരത് ചികിത്സാപദ്ധതി -പാവപ്പെട്ടവരും ഇടത്തരക്കാരുമായ അമ്പതുകോടിയിലധികം ഇന്ത്യൻപൗരന്മാർക്കായുള്ള ചികിത്സാപദ്ധതി പ്രധാൻമന്ത്രി ഉജ്ജ്വല യോജന -പാവപ്പെട്ടവർക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്നു മുദ്ര ലോൺ -ചെറുകിടവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ പദ്ധതി.
from mathrubhumi.latestnews.rssfeed https://ift.tt/3Eu5onI
via
IFTTT
No comments:
Post a Comment