108-ാം വയസ്സിലും പ്രേമം വൈകിയെത്തിയ അക്ഷരത്തോട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 7, 2021

108-ാം വയസ്സിലും പ്രേമം വൈകിയെത്തിയ അക്ഷരത്തോട്

അടൂർ (പത്തനംതിട്ട): ഒരു വ്യാഴവട്ടം മുൻപാണ്സാറാ ഉമ്മ ആദ്യമായി അക്ഷരമെഴുതുന്നത്. അന്ന് പ്രായം 96. ഇന്ന് 108-ാം വയസ്സിൽ കളങ്കമില്ലാത്ത പുഞ്ചിരിയോടെ അവർ പറയും.''ഞാൻ സാക്ഷരയാണ്.''. അക്ഷരങ്ങളെ നെഞ്ചോടുചേർത്ത് സ്നേഹിക്കുകയാണ് പഴകുളം മേട്ടുപ്പുറം പൊന്മാന കിഴക്കേതിൽ സാറാ ഉമ്മ. സമീപത്തെ പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽ വെച്ചാണ് ഉമ്മ ആദ്യമായി പഠനം ആരംഭിച്ചത്. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. മീരാസാഹിബ് ആണ് ആദ്യഗുരു. പതുക്കെപ്പതുക്കെയാണെങ്കിലും ഉമ്മ നിശ്ചയദാർഢ്യത്തോടെ അക്ഷരങ്ങൾ പഠിച്ചെടുത്തു. പത്രങ്ങളും മാസികകളും വായിക്കാൻ തുടങ്ങി. സാക്ഷരതാമിഷന്റെ പരീക്ഷകളിലും പങ്കെടുത്തു. 2020-ൽ വിജയദശമി ദിനത്തിൽ കംപ്യൂട്ടർ പഠനത്തിന്റെ ആദ്യക്ഷരവും എഴുതി. കൊച്ചുമക്കളുടെ സഹായത്തോടെ കീബോർഡിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ മനസ്സിലാക്കിത്തുടങ്ങി. കാഴ്ച അല്പം കുറഞ്ഞതിനാൽ വായിക്കാൻ പ്രയാസമുണ്ട്. എന്നാലും ടി.വി.കണ്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നുണ്ടെന്ന് ആശാ പ്രവർത്തകയും മരുമകളുമായ സലീന പറയുന്നു. അഞ്ചുമക്കളുള്ള സാറാ ഉമ്മ ഇളയമകൻ നൂറുദീനോടൊപ്പമാണ് താമസം.


from mathrubhumi.latestnews.rssfeed https://ift.tt/3DTGk9h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages