ഭോപ്പാൽ: 2013-ലെ വ്യാപം അഴിമതിക്ക് ശേഷം മധ്യപ്രദേശിൽ ഏറ്റവും വലിയ അഴിമതിക്ക് സാധ്യതയുള്ള മെഡിക്കൽ പരീക്ഷ ക്രമക്കേടിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 300 ഓളം കോളേജുകളെ നിയന്ത്രിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യ സർവകലാശാലയുടെ പരീക്ഷാ ഫലങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. മെഡിസിൻ, ഡെന്റൽ, നഴ്സിങ്, പാരാമെഡിസിൻ, ആയുർവേദം, ഹോമിയോപതി, യൂനാനി, യോഗ തുടങ്ങിയവ പഠിപ്പിക്കുന്ന എല്ലാ കോളേജുകളുടേയും ഭരണസമിതിയാണ് മെഡിക്കൽ സയൻസ് യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന മധ്യപ്രദേശ് ആയുർവിജ്ഞാൻ വിശ്വവിദ്യാലയം. മുന്നൂറോളം കോളേജുകളിലായി 80,000 ത്തോളം വിദ്യാർഥികൾ ഈ സർവകലാശാലയ്ക്ക് കീഴീൽ പഠനം നടത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പരീക്ഷ എഴുതാത്ത ചില വിദ്യാർഥികൾ വിജയിച്ചതായി വിവരാവകാശ പ്രവർത്തകൻ അഖിലേഷ് ത്രിപാഠി പരാതി നൽകിയതോടെയാണ് ക്രമക്കേട് പുറത്തുവരുന്നത്. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ സാരാംഗ് കഴിഞ്ഞ വർഷം മെയിൽ ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് സർവകലാശാല ഉദ്യോഗസ്ഥരും ഐടി വിദഗ്ദ്ധരുമടങ്ങുന്ന അന്വേഷണ സംഘം ആരോപണങ്ങൾ പരിശോധിച്ച് കഴിഞ്ഞ മാസം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മാർക്ക് ലിസ്റ്റുകൾ സർവകലാശാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം ഒരു സ്വകാര്യ കമ്പനിയാണ് കൈവശം വെച്ചിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും ഉത്തരക്കടലാസ് പരിശോധിക്കുന്നതിലും പുനർമൂല്യ നിർണയം നടത്തുന്നതിലും മാർക്ക്ഷീറ്റുകൾ വിതരണം ചെയ്യുന്നതിലുടമക്കം ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്വകാര്യ കമ്പനിയുടെ സെർവർ സർവകലാശാലയുടെ രഹസ്യ മുറിയിലാണെങ്കിലും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഇതിന്റെ ഡാറ്റബേസ് നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാറ്റ കൈമാറ്റത്തിനും മാർക്ക് ലിസ്റ്റുകൾ തിരുത്തുന്നതിനുമുള്ള യാതൊരു തടസ്സവുമില്ല. മാർക്കുകൾ എപ്പോൾ വേണമെങ്കിലും തിരുത്താവുന്നതാണ്. ഇത് തടയുന്നതിനുള്ള വിവിധ സംരക്ഷണങ്ങളും ലംഘിക്കപ്പെട്ടതായി അന്വേഷണസംഘം പറയുന്നു. സർവകലാശായിലെ ഒരു പരീക്ഷാ കൺട്രോളർ, ഒരു ക്ലർക്ക്, ഒരു കരാർ ജീവനക്കാരൻ എന്നിവർ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി വിദ്യാർഥികളുടെ മാർക്ക് തിരുത്തിയതായി അന്വേഷണ സമിതി കണ്ടെത്തി. ഇത് സർവകലാശാലയുടെ പരീക്ഷകളുടെ വിശ്വാസ്യത സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തിയിട്ടുള്ളത്. അതേ സമയം ഈ കണ്ടെത്തലുകൾക്ക് ശേഷവും സ്വകാര്യ കമ്പനിക്കെതിരെ ഒരു നിയമ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതിക്കാരനായ അഖിലേഷ് ത്രിപാഠി പറയുന്നത്. കരാർ റദ്ദാക്കുക മാത്രമാണ് ചെയ്തത്. കരാർ റദ്ദാക്കിയതിനെതിരെ ഈ കമ്പനി ഹൈക്കോടതിയെ സമീപിച്ചുവെന്നും ത്രിപാഠി എൻഡിടിവിയോട് പ്രതികരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3g4EmZs
via
IFTTT
No comments:
Post a Comment