ഭരിക്കാൻ താലിബാനുമുമ്പിൽ കടമ്പകളേറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 19, 2021

ഭരിക്കാൻ താലിബാനുമുമ്പിൽ കടമ്പകളേറെ

കാബൂൾ: ലോകത്തെ ഏറ്റവും അഹങ്കാരിയായ ശക്തിയെ തോൽപ്പിച്ചെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് താലിബാൻ വ്യാഴാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എന്നാൽ, സർക്കാരുണ്ടാക്കുന്നതു സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനത്തിലെത്തിയിട്ടില്ലാത്ത താലിബാന് ഭരണമേറ്റെടുക്കുമ്പോൾ കടമ്പകളേറെ കടക്കാനുണ്ടെന്നാണ് വിലയിരുത്തൽ. മരവിച്ച സർക്കാർ സംവിധാനം പുനഃസ്ഥാപിക്കുന്നതുമുതൽ പഞ്ചശീറിൽ ഉയർന്നുവരുന്ന പ്രതിപക്ഷ സായുധസഖ്യത്തെ നേരിടുന്നതുവരെ നീളുന്നു കടമ്പകൾ. എ.ടി.എമ്മുകൾ പൂർണമായും കാലിയാണ്. ഇറക്കുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിവരെ കൈകാര്യം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കണം. നിലച്ച സർക്കാർ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമവും താലിബാന്റെ ഭാഗത്തുനിന്നുണ്ട്. സർക്കാർ ജീവനക്കാർ ജോലിക്കു തിരികെവരാൻ വീടുകളിൽ കയറിയിറങ്ങി ആഹ്വാനംചെയ്യുന്നുണ്ടെങ്കിലും പലരും ഭീതിയിൽ ഒളിവിൽത്തന്നെയാണ്. അഫ്ഗാനിസ്താൻ സെൻട്രൽ ബാങ്കിന്റെ വിവിധരാജ്യങ്ങളിലായുള്ള സ്വർണ, പണ നിക്ഷേപം താലിബാന് കൈകാര്യം ചെയ്യാനാവില്ലെന്ന് സെൻട്രൽ ബാങ്ക് മേധാവി കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ, അഫ്ഗാൻ-പാക് വ്യാപാരാതിർത്തി വ്യാഴാഴ്ച തുറന്നു. വിമാനത്താവളത്തിനു ചുറ്റും ആളുകളെ പിരിച്ചുവിടാൻ വ്യാഴാഴ്ചയും താലിബാൻ പ്രവർത്തകർ ആകാശത്തേക്ക് വെടിവെച്ചു. വെടിവെച്ചതാരാണെന്ന കാര്യത്തിൽ സംശയമുണ്ട്. കാവലുള്ള യു.എസ്. സൈനികരാണോയെന്ന കാര്യവും അറിയില്ല. ഞായറാഴ്ചമുതൽ വിദേശപൗരന്മാരും അഫ്ഗാൻ ജീവനക്കാരുമടക്കം 8000-ത്തോളം പേരെയാണ് യു.എസും പാശ്ചാത്യരാജ്യങ്ങളും രക്ഷപ്പെടുത്തിയത്. യു.എസ്. യൂണിഫോമിട്ട് യു.എസ്. വാഹനത്തിൽ താലിബാൻ; വീഡിയോ പുറത്ത് വാഷിങ്ടൺ: യു.എസ്. നിർമിത കവചിത വാഹനങ്ങളിൽ അമേരിക്കയുടെ തോക്കുകളുമേന്തി താലിബാൻ അംഗങ്ങൾ പരേഡ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. താലിബാൻകാർ യു.എസിൻറെ ബ്ലാക്ക് ഹാക്ക് ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അഫ്ഗാനിസ്താൻ സൈന്യത്തിന് യു.എസ്. കൈമാറിയതാണിവ. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുപിന്നാലെ ആയുധങ്ങളും മറ്റു സാമഗ്രികളും താലിബാൻ തട്ടിയെടുത്തിരുന്നു. താലിബാൻ അംഗങ്ങൾ എം.18, എം.24 കൈത്തോക്കുകളും എം.24 സ്നൈപ്പർ തോക്കുകളുമായി യു.എസ്. കവചിത വിമാനത്തിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂെട പ്രചരിക്കുന്നത്. content highlights:to rule, there are many hindrance infront of taliban


from mathrubhumi.latestnews.rssfeed https://ift.tt/3gdIQNi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages