പുണെ: പുണെയിൽ നിർമിച്ച നരേന്ദ്രമോദി ക്ഷേത്രത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമ മാറ്റി. ക്ഷേത്രം നിർമിച്ച ബി.ജെ.പി. പ്രവർത്തകൻ മയൂർ മുണ്ടെ തന്നെയാണ് വ്യാപക വിമർശനം ഉയർന്നതോടെ ബുധനാഴ്ച രാത്രി പ്രതിമ മാറ്റിയത്. ക്ഷേത്രവും ടാർപോളിൻ കൊണ്ട് മറച്ചിട്ടുണ്ട്. പ്രതിമ നീക്കം ചെയ്യാനുള്ള കാരണമെന്താണെന്ന് പറഞ്ഞിട്ടില്ല. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ഷേത്രത്തിൽനിന്ന് പ്രതിമ നീക്കം ചെയ്തതെന്നാണ് അറിയുന്നത്. പ്രതിപക്ഷ പാർട്ടികൾ ക്ഷേത്രത്തിനെതിരേ രംഗത്തുവന്നിരുന്നു. ക്ഷേത്രനിർമാണം വിവാദമായതോടെ ക്ഷേത്രം നിർമിച്ച മയൂർ മുണ്ടെയെ ബി.ജെ.പി. കൈവിട്ടു. ക്ഷേത്രം നിർമിച്ചത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ബി.ജെ.പി. പ്രാദേശിക നേതൃത്വം പറയുന്നത്. ക്ഷേത്രം നിർമിച്ച പ്രവർത്തകനെതിരേ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. Content highlights: Statue of PM Modi removed from temple overnight in Pune
from mathrubhumi.latestnews.rssfeed https://ift.tt/3gh1bcv
via
IFTTT
No comments:
Post a Comment