യു.എ.ഇ.യിലേക്ക് നാളെമുതൽ പ്രവേശനാനുമതി, കുട്ടികളുടെ യാത്ര സംബന്ധിച്ച് അവ്യക്തത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

യു.എ.ഇ.യിലേക്ക് നാളെമുതൽ പ്രവേശനാനുമതി, കുട്ടികളുടെ യാത്ര സംബന്ധിച്ച് അവ്യക്തത

ദുബായ്: കോവിഡ് വാക്സിനേഷൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച മുതൽ നിബന്ധനകളോടെ യു.എ.ഇ. യിലേക്ക് തിരിച്ചുവരാം. യു.എ.ഇ. അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. വാക്സിൻ സർട്ടിഫിക്കറ്റ്, 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കരുതണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) അനുമതികൾ വാങ്ങിയിരിക്കണം. അതേസമയം സന്ദർശക വിസക്കാർക്ക് ഇപ്പോൾ പ്രവേശനാനുമതിയില്ല. ഇന്ത്യയെ കൂടാതെ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാൻഡ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും പ്രവേശനാനുമതിയുണ്ട്. ചൊവ്വാഴ്ച യു.എ.ഇ. ദേശീയ ദുരന്ത നിവാരണ സമിതിയാണ് (എൻ.സി.ഇ.എം.എ.) ഇക്കാര്യം അറിയിച്ചത്. കോവിഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്രസെനക്ക വാക്സിൻ യു.എ.ഇ. അംഗീകരിച്ചിട്ടുണ്ട്. യു.എ.ഇ. വിതരണം ചെയ്യുന്ന ഫൈസർ, സിനോഫാം, സ്ഫുട്നിക് തുടങ്ങിയ വാക്സിനുകൾ സ്വീകരിച്ചവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. യു.എ.ഇ. യിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻസ് എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, യു.എ.ഇ. യിലെ സർവകലാശാലകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദ്യാർഥികൾ, മാനുഷിക പരിഗണന നൽകേണ്ടവരിൽ സാധുവായ താമസവിസയുള്ളവർ, ഫെഡറൽ, ലോക്കൽ ഗവ. ഏജൻസികളിൽ പ്രവർത്തിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട എല്ലാവർക്കും ഓഗസ്റ്റ് അഞ്ചുമുതൽ യു.എ.ഇ. യിലേക്ക് മടങ്ങാം. ഇവരിൽ ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമില്ല. ഏപ്രിൽ 24 മുതലാണ് യു.എ.ഇ. ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. അതിനിടെ ഖത്തർ, അർമേനിയ എന്നിവിടങ്ങളിൽ രണ്ടാഴ്ച ക്വാറന്റീൻ പൂർത്തിയാക്കി പ്രവാസികൾ യു.എ.ഇ.യിലേക്ക് പ്രവേശിക്കുന്നുണ്ട്. അത്തരം യാത്രകൾക്ക് രണ്ടുലക്ഷം രൂപയോളം ചെലവ് വരും. യു.എ.ഇ. നേരിട്ട് വാതിൽ തുറന്നതോടെ നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക് അടുത്ത ദിവസങ്ങളിൽതന്നെ യു.എ.ഇ.യിൽ മടങ്ങിയെത്താം. നാട്ടിൽ കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിട്ടില്ലാത്തതിനാൽ അവരുടെ യാത്ര സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. Content Highlights:Entry to the UAE from tomorrow


from mathrubhumi.latestnews.rssfeed https://ift.tt/3joLfWp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages