വനിതാ എസ്.ഐ.മാർ ഏറ്റുമുട്ടി; ഒരാളുടെ കൈ ഒടിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

വനിതാ എസ്.ഐ.മാർ ഏറ്റുമുട്ടി; ഒരാളുടെ കൈ ഒടിഞ്ഞു

കൊട്ടാരക്കര : വനിതാ സെല്ലിൽ സബ്ബ് ഇൻസ്പെക്ടർമാർ ഏറ്റുമുട്ടി. കൈയ്ക്കു പരിക്കേറ്റ എസ്.ഐ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സീനിയോറിറ്റിയെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിനു കാരണമായത്. വനിതാ സെൽ ചുമതലയുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ വിരമിച്ചപ്പോൾ സെല്ലിന്റെ ചുമതല ലഭിച്ച എസ്.ഐ.യും പിന്നീടെത്തിയ മറ്റൊരു എസ്.ഐ.യുമാണ് ഏറ്റുമുട്ടിയത്. ഇരുവരും സീനിയോറിറ്റിയെച്ചൊല്ലി തർക്കം പതിവായിരുന്നു. പലപ്പോഴും ഇതേച്ചൊല്ലി വാക്കുതർക്കം നടന്നിരുന്നതായി സഹപ്രവർത്തകർ പറയുന്നു. കൂടാതെ ഒരാൾക്കെതിരേ മറ്റൊരാൾ ഡി.ജി.പി.ക്ക് പരാതിയും നൽകിയിരുന്നു. പരാതിക്കാരോട് മോശമായി പെരുമാറുന്നു, ക്രമക്കേടുകൾ കാട്ടുന്നു തുടങ്ങിയവ ആയിരുന്നു പരാതിയിലെ ആരോപണങ്ങൾ. കഴിഞ്ഞ ദിവസം വാക്കുതർക്കം കൈയാങ്കളിയിലേക്കു കടക്കുകയായിരുന്നു. പരാതിക്കാരുൾപ്പെടെ ഓഫീസിലുള്ളപ്പോഴായിരുന്നു അസഭ്യം വിളികളോടെ ഏറ്റുമുട്ടിയത്. മൽപ്പിടിത്തത്തിനിടെ സെൽ ചുമതലയുള്ള എസ്.ഐ.യുടെ കൈയ്ക്കു പരിക്കേൽക്കുകയായിരുന്നു. കൈയ്ക്ക് പൊട്ടൽ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടി.


from mathrubhumi.latestnews.rssfeed https://ift.tt/3xqsbMa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages