ഇ ബുൾജെറ്റ് സഹോദരൻമാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്നെ വിളിച്ച ഒരാളോട് സുരേഷ് ഗോപി പറഞ്ഞ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പെരുമ്പാവൂരിൽ നിന്നുള്ള കുറച്ചു പേരാണ് പ്രശ്നത്തിൽ ഇടപെടണമെന്ന പേരിൽ സുരേഷ്ഗോപിയെ വിളിച്ചത്. എന്താണ് വിഷയമെന്ന് സുരേഷ് ഗോപിയ്ക്ക് തുടക്കത്തിൽ മനസ്സിലായില്ല. ഇ ബുൾജെറ്റോ? എന്ന് സുരേഷ് ഗോപി ചോദിച്ചു. വണ്ടി മോഡിഫൈ ചെയ്ത ഇബുൾജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തെന്നും, വിഷയത്തിൽ ഇടപെടണമെന്നും പറയുന്ന ആരാധകനോട് പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നാണ് സുരേഷ് ഗോപി നൽകിയ മറുപടി. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും അധികാര പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ മറുപടിയിൽ തൃപ്തിയില്ലാത്ത ആരാധകൻ, സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്ന് ചോദിക്കുന്നു. എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല ഞാൻ ചാണകമല്ലേ എന്നാണ് സുരേഷ് ഗോപി പറയുന്നത്. ചാണകം എന്നു കേട്ടാലേ അലർജി അല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇബുൾജെറ്റ് സഹോദരന്മാരുടെ അറസ്റ്റ് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും മറ്റും ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. വാഹനത്തിന് നിയമങ്ങൾ ലംഘിച്ച് രൂപമാറ്റം വരുത്തിയതും നികുതി ഇനത്തിൽ അടക്കേണ്ട തുകയിൽ വീഴച വരുത്തിയതും കാണിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഈ വാഹനം പിടിച്ചെടുത്തിരിക്കുന്നത്. ഇവരുടെ വാഹനം പിടിച്ചെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും ഈടാക്കുമെന്നാണ് കണ്ണൂർ ആർ.ടി.ഒഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇന്ന് ആർ.ടി.ഓഫീസിലെത്തിയ ഇ-ബുൾജെറ്റ് നടത്തിപ്പുകാരായ യുവാക്കൾ അനധികൃതമായി ആൾകൂട്ടമുണ്ടാക്കിയത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കി. ഓഫീസിലെത്തിയ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ വൈകാരികമായി ലൈവ് വീഡിയോ ചെയ്യുകയും മറ്റും ചെയ്തതിലൂടെ സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നിർബന്ധിതരായി. തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് എം.വി.ഡി പറയുന്നത്. എന്നാൽ, രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തിൽ ഉള്ളതെന്നും ഇ-ബുൾജെറ്റ് അവകാശപ്പെടുന്നുണ്ട്. വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകുന്നതിനായി ഇ-ബുൾജെറ്റ് യുട്യൂബിലിട്ട വീഡിയോയിക്ക് പുറമെ, ഇന്ന് കണ്ണൂർ എം.വി.ഡി. ഓഫീസിലെത്തിയ യുവാക്കൾ വൈകാരികമായി വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇട്ടിട്ടുണ്ട്. ഇതിൽ പ്രകോപനപമായ കമന്റുകളും മറ്റും ഉള്ളതായും മോട്ടോർ വാഹന വകുപ്പ് ആരോപിക്കുന്നു. Content Highlights:E Bull Jet arrest suresh Gopi reacts to a phone call asking him interfere in the issue, controversy,E Bull Jet vloggers
from mathrubhumi.latestnews.rssfeed https://ift.tt/3s8vGGi
via
IFTTT
No comments:
Post a Comment