14 ഡിസിസി അധ്യക്ഷന്മാരും മാറും: സാധ്യതാ പട്ടികയില്‍ ഇവര്‍, ചര്‍ച്ച അന്തിമഘട്ടത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 9, 2021

14 ഡിസിസി അധ്യക്ഷന്മാരും മാറും: സാധ്യതാ പട്ടികയില്‍ ഇവര്‍, ചര്‍ച്ച അന്തിമഘട്ടത്തില്‍

തിരുവനന്തപുരം: ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ നിർണായക ഘട്ടത്തിലേക്ക് കടന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ കൂടിക്കാഴ്ചകളിൽ ജില്ലാ അധ്യക്ഷന്മാരായി പരിഗണിക്കുന്നവരുടെ പേരുകൾ ഇടംപിടിച്ചു. 14 ഡി.സി.സികളിലും പ്രസിഡന്റുമാർക്ക് മാറ്റമുണ്ടാകും. പിന്നാലെ കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരെക്കുറിച്ചുള്ള ചർച്ചയും നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുതിർന്ന നേതാക്കൾ എന്നിവരുമായൊക്കെ ആശയവിനിമയം നടത്തിയാണ് അന്തിമ പട്ടികയിലേക്ക് സുധാകരൻ നീങ്ങുന്നത്. ആദ്യം ജില്ലകൾ ഗ്രൂപ്പുകൾക്കായി വിഭജിച്ചശേഷം പേരു നിർദേശിക്കുന്ന പതിവുരീതിക്ക് മാറ്റമുണ്ട്. പരിഗണിക്കപ്പെടുന്നവർ ഗ്രൂപ്പുകളുടെ ഭാഗമാണെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലാകണം തീരുമാനമെന്നാണ് ധാരണ.കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരനെയും പ്രതിപക്ഷനേതാവായി വി.ഡി. സതീശനെയും ഗ്രൂപ്പുകൾക്കപ്പുറമായാണ് ഹൈക്കമാൻഡ് നിശ്ചയിച്ചത്. പാർട്ടി പുനഃസംഘടനയ്ക്ക് മുന്നോടിയായി യു.ഡി.എഫ്. കൺവീനർ സ്ഥാനത്ത് എം.എം. ഹസനെയും കെ.പി.സി.സി. പ്രചാരണസമിതി അധ്യക്ഷനായി കെ. മുരളീധരനെയും ഹൈക്കമാൻഡ് നിശ്ചയിച്ചു. പുതുമുഖങ്ങളെയാണ് എല്ലാ ജില്ലകളിലും പരിഗണിക്കുന്നത്. കെ.പി.സി.സിക്ക് ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമാരുമടക്കം 51 അംഗ ഭാരവാഹികൾ മതിയെന്നാണ് തീരുമാനം.ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ : തിരുവനന്തപുരം വി.എസ്. ശിവകുമാർ, ആർ. വത്സലൻ, പാലോട് രവി, ശരത്ചന്ദ്രപ്രസാദ്. കൊല്ലം എ.എം. നസീർ, ഷാനവാസ് ഖാൻആലപ്പുഴ ബാബു പ്രസാദ്, കോശി എം. കോശിപത്തനംതിട്ട അനിഷ് വരിക്കണ്ണാമല, സതീഷ് കൊച്ചുപറമ്പിൽ ഇടുക്കി സി.പി. മാത്യു, ജോയി വെട്ടിക്കുഴി, എം.എൻ. ഗോപി കോട്ടയം യൂജിൻ, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ എറണാകുളം മുഹമ്മദ് ഷിയാസ്, ഐ.കെ. രാജു, അബ്ദുൾ മുത്തലിബ് തൃശ്ശൂർ ടി.വി. ചന്ദ്രമോഹൻ, പത്മജാ വേണുഗോപാൽപാലക്കാട് എ.വി. ഗോപിനാഥ്, വി.ടി. ബാലറാം മലപ്പുറം ആര്യാടൻ ഷൗക്കത്ത്, വി.എ. കരീംകോഴിക്കോട് എൻ. സുബ്രഹ്മണ്യൻ, വി.എൻ. ചന്ദ്രൻ, ബാലകൃഷ്ണക്കിടാവ്, കെ. പ്രവീൺകുമാർവയനാട് കെ.കെ. എബ്രഹാം, അഡ്വ. ഐസക്ക്, പി.ഡി. സജികണ്ണൂർ മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ, ചന്ദ്രൻ തില്ലങ്കേരികാസർകോട് നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, ഖാദർ മങ്ങാട്


from mathrubhumi.latestnews.rssfeed https://ift.tt/3yCkDHN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages