ശബരിമല മേൽശാന്തി നിയമനം: ബി.ഡി.ജെ.എസ് സമരത്തിൽ, ബി.ജെ.പി മൗനത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

ശബരിമല മേൽശാന്തി നിയമനം: ബി.ഡി.ജെ.എസ് സമരത്തിൽ, ബി.ജെ.പി മൗനത്തിൽ

തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ മാറ്റംവേണമെന്ന ആവശ്യമുന്നയിച്ച് സമരവുമായി ബി.ഡി.ജെ.എസ്. മുന്നോട്ട്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റു പടിക്കൽ ബി.ഡി.ജെ.എസിന്റെ ഏകദിന ഉപവാസം ഉദ്ഘാടനംചെയ്ത സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, കേരളമാകെ സമരം വ്യാപിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്. തന്ത്രവിദ്യയും പൂജയും പഠിച്ചവരെ ജാതിവിവേചനമില്ലാതെ ശബരിമലയിൽ മേൽശാന്തിയാക്കണമെന്നാണ് ആവശ്യം. എന്നാൽ ഈ മാറ്റം എളുപ്പമല്ലെന്ന നിലപാടുള്ള ബി.ജെ.പി. തത്കാലം മൗനം തുടരും.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽപ്പോലും കാര്യമായ ചലനം ഉണ്ടാക്കാതിരുന്ന ബി.ഡി.ജെ.എസിന്റെ അപ്രതീക്ഷിത നീക്കം കൗതുകത്തോടെയാണ് ബി.ജെ.പി. കാണുന്നത്. ഹിന്ദുസംഘടനകൾ ഇക്കാര്യം ചർച്ചചെയ്യട്ടെയെന്നും അവർ പറയുന്നു. ഇക്കാര്യത്തിൽ ശക്തമായ നിലപാടുണ്ടെങ്കിലും ഇപ്പൊഴൊന്നും പറയാനില്ല. ശബരിമല മേൽശാന്തി നിയമനത്തിൽ കാലങ്ങളായി തുടരുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് ബി.ജെ.പിക്ക്‌ വിരോധമൊന്നുമില്ല. അതേസമയം പെട്ടെന്നുള്ള ഈ ആവശ്യപ്പെടലും സമരവും ശ്രദ്ധപിടിച്ചുപറ്റാനുള്ള വഴിയാണെന്നാണ് ബി.ജെ.പി നേതാക്കളുടെ സംശയം. ശബരില മേൽശാന്തിയായി മലയാള ബ്രാഹ്മണരെ നിയമിക്കുകയെന്ന നിലവിലെ രീതി മാറ്റണമെങ്കിൽ കോടതിയുടെ ഇടപെടലുകളടക്കം ഒരുപാടു കാര്യങ്ങൾ വേണ്ടിവരും. ഇതിന് മുൻകൈയെടുക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ബി.ഡി.ജെ.എസിന്റെ സമരം അജ്ഞതമൂലമെന്നാണ് തിരുവിതാംകൂർ ദേശീയ പ്രചാരസഭയുടെ അഭിപ്രായം. ശബരിമല മേൽശാന്തി നിയമനത്തിന് ദേവസ്വം ബോർഡിലും സെക്രട്ടേറിയറ്റ് നടയിലും സമരംചെയ്യുന്നതിന് പകരം കോടതിയെ സമീപിക്കുന്നതായിരിക്കും നല്ലതെന്ന് പ്രചാരസഭ ചെയർമാൻ ആർ. ഷാജിശർമ പറഞ്ഞു.ജാതിവിവേചനം അവസാനിപ്പിക്കണം -തുഷാർ വെള്ളാപ്പള്ളിജാതീയ വേർതിരിവ് സൃഷ്ടിക്കാനുള്ള ദേവസ്വം ബോർഡിന്റെ നീക്കമാണ് ശബരിമല മേൽശാന്തി നിയമനത്തിലെ വിവേചനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ശ്രീകോവിലിനുള്ളിൽ പൂജിക്കാൻ അനുവദിക്കാത്തതു നവകേരളത്തിന് അപമാനമാണ്. ശബരിമല മേൽശാന്തി നിയമനത്തിൽ കാലങ്ങളായുള്ള ജാതിവിവേചനം അവസാനിപ്പിക്കണം.-സമരം ഉദ്ഘാടനംചെയ്ത് തുഷാർ വെള്ളാപ്പള്ളി


from mathrubhumi.latestnews.rssfeed https://ift.tt/3yntIDX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages