ഗുവാഹത്തി: വഴിചോദിക്കാനെന്ന വ്യാജേനയെത്തി ശരീരത്തിൽ കടന്നുപിടിച്ച യുവാവിനെ കയ്യോടെ പിടികൂടി യുവതി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. യുവതിയുടെ മാറിടത്തിൽ കടന്നുപിടിച്ച ശേഷം അക്രമി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടിയുടെ പിൻടയർ യുവതി പിടിച്ചുയർത്തുകയും തള്ളി സമീപത്തെ ഓവുചാലിൽ ഇടുകയുമായിരുന്നു. സംഭവത്തെ കുറിച്ച് യുവതി ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ഡൗൺ ടൗണിലെ രുക്മിണിനഗറിൽ ജൂലായ് മുപ്പതിനായിരുന്നു സംഭവം. അക്രമിയെ ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തു. With ref. to the heinous incident of assault in Rukmini Nagar under Dispur PS - FIR 2719/21 has been registered, the accused arrested & forwarded. The case will be brought to its logical conclusion & justice served. We are committed to the safety & security of our citizens. pic.twitter.com/3gRHzodlqa — Guwahati Police (@GuwahatiPol) July 31, 2021 തിരക്കേറിയ റോഡുകളിലൊന്നിൽ വെച്ച് അക്രമി യുവതിയുടെ അരികിലേക്ക് വരികയായിരുന്നു. പറയുന്നത് കേൾക്കാനാകുന്നില്ലെന്ന് പറഞ്ഞപ്പോൾ, അടുത്തേക്കു വരികയും സിനാകി പാത് എവിടെ ആണെന്നും ചോദിച്ചു. എന്നാൽ അക്കാര്യം തനിക്കറിയില്ലെന്നും മറ്റാരോടെങ്കിലും ചോദിക്കാനും യുവതി മറുപടി നൽകി. എന്നാൽ തൊട്ടടുത്ത നിമിഷം അക്രമി യുവതിയുടെ മാറിടത്തിൽ കടന്നുപിടിക്കുകയായിരുന്നു. ഒരുനിമിഷം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല- പെൺകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം അവിടെനിന്ന് രക്ഷപ്പെടാനായിരുന്നു അക്രമി ശ്രമിച്ചത്. എന്നാൽ യുവതി അതിന് അനുവദിച്ചില്ല. രണ്ടാമത് ഒന്നാലോചിക്കാൻ നിന്നില്ലെന്നും പരമാവധി ശക്തി ഉപയോഗിച്ച് അയാളെ പിടിച്ചുവലിച്ചെന്നും യുവതി പറഞ്ഞു. സ്കൂട്ടി മുന്നോട്ടെടുക്കാൻ അയാൾ ശ്രമിച്ചെങ്കിലും യുവതി പിന്നിലെ ടയറിൽപിടിച്ചുയർത്തി. അരമിനുട്ടോളം അങ്ങനെ നിന്ന ശേഷം സമീപത്തെ ഓടയിലേക്ക് പെൺകുട്ടി തള്ളിയിടുകയുമായിരുന്നു.അയാളെ വെറുതെ വിട്ടിരുന്നെങ്കിൽ കൂടുതൽ സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നെന്നും യുവതി പറഞ്ഞു. content highlights:assam woman catches molestor
from mathrubhumi.latestnews.rssfeed https://ift.tt/37iToWK
via
IFTTT
No comments:
Post a Comment