ടോക്യോ: വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഫൈനൽ റൗണ്ട് കാണാതെ പുറത്ത്. ചൊവ്വാഴ്ച നടന്ന യോഗ്യതാ റൗണ്ടിൽ മൂന്ന് ശ്രമങ്ങളിൽ 50.35, 53.19, 54.04 മീറ്ററുകളാണ് താരത്തിന് എറിയാനായത്. യോഗ്യതാ റൗണ്ടിൽ മത്സരിച്ച 15 പേരിൽ 14-ാം സ്ഥാനത്തെത്താനേ താരത്തിന് സാധിച്ചുള്ളൂ. 63.24 മീറ്ററാണ് അന്നുവിന്റെ മികച്ച പ്രകടനം. ഈ അടുത്ത് പാട്യാലയിൽ നടന്ന സീനിയർ നാഷണൽ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തന്റെ തന്നെ ദേശീയ റെക്കോഡ് അന്നു മറികടന്നിരുന്നു. Content Highlights: Tokyo 2020 javelin thrower Annu Rani crashes out
from mathrubhumi.latestnews.rssfeed https://ift.tt/3ikU4kB
via
IFTTT
No comments:
Post a Comment