അത് ഒരിക്കൽ കൂടി സംഭവിച്ചിരിക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് വീണ്ടും ടോസ് നഷ്ടപ്പെട്ടിരിക്കുന്നു. ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ക്യാപ്റ്റന് ടോസ് വിജയിക്കാനായില്ല. 2021-ൽ തുടർച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇത് സംഭവിക്കുന്നത്. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ട്രെന്റ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും കോലി ടോസ് വിജയിച്ചില്ല. ടെസ്റ്റിൽ ഏറ്റവും കൂടുതൽ ടോസ് നഷ്ടപ്പെടുത്തുന്ന ക്യാപ്റ്റൻ എന്ന റെക്കോഡിൽ വിരാട് കോലി മുൻ ക്യാപ്റ്റൻ എം.എസ് ധോനിയെ മറികടക്കുകയും ചെയ്തു. ധോനി 34 മത്സരങ്ങളിലാണ് ടോസ് നഷ്ടപ്പെടുത്തിയത്. വിരാട് കോലി 36 ടെസ്റ്റുകൾ പിന്നിട്ടു. 2018-ലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കോലിക്ക് ടോസ് നേടാൻ കഴിഞ്ഞിരുന്നില്ല. അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ടോസ് ഇംഗ്ലണ്ട് ക്യാപ്റ്റനൊപ്പം നിന്നു. ലോർഡ്സിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് ഉൾപ്പെടെ എട്ടു ടെസ്റ്റുകളിലാണ് കോലി ഇന്ത്യയെ ഇംഗ്ലണ്ടിൽ നയിച്ചത്. ആ എട്ടിലും ടോസ് തോറ്റു. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി നടന്ന ടെസ്റ്റുകളിൽ കഴിഞ്ഞ 11 എണ്ണത്തിൽ ഒന്നിൽ മാത്രമാണ് കോലി ടോസ് വിജയിച്ചത്. ടെസ്റ്റിൽ മാത്രമല്ല, ഏകദിന, ട്വന്റി-20 ടീമുകളുടെ ക്യാപ്റ്റനായ ശേഷവും കോലിയെ ടോസ് നിർഭാഗ്യം പിന്തുടർന്നു. നിർണായക മത്സരങ്ങളിൽ കോലി ടോസ് നഷ്ടപ്പെടുത്തി. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ മാത്രമാണ് ഇതിന് അപവാദം. അന്ന് ടോസ് നേടിയ കോലി പാകിസ്താനെ ബാറ്റിങ്ങിന് അയച്ചു. പാകിസ്താൻ കൂറ്റൻ സ്കോർ നേടി ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുകയും ചെയ്തു. 2019-ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ കോലിയെ ടോസ് കൈവിട്ടു. ഏകദിനത്തിൽ 95 മത്സരങ്ങളിൽ 49 എണ്ണത്തിലും ട്വന്റി-20യിൽ 45 മത്സരങ്ങളിൽ 18-ലും മാത്രമാണ് കോലിയെ ടോസ് ഭാഗ്യം തുണച്ചത്. നൂറിൽ കൂടുതൽ മത്സരങ്ങളിൽ രാജ്യത്തെ നയിച്ച ക്യാപ്റ്റൻമാരിൽ ടോസ് ഏറ്റവും കൂടുതൽ നഷ്ടമായ താരവും കോലിയാണ്. ആകെ 203 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോലി 118 എണ്ണത്തിലും ടോസ് നഷ്ടപ്പെടുത്തി. കോലിയുടെ ഈ ടോസ് നിർഭാഗ്യത്തെ ട്രോളി നിരവധി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഏറ്റവും കൂടുതൽ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റനുള്ള പുരസ്കാരം കോലിക്ക് നൽകണമെന്ന് ഐസിസിയോട് ആരാധകർ ആവശ്യപ്പെടുന്ന രീതിയിൽ വരെ ട്രോളുകൾ വന്നു. Me : I want a Ferrari God : Not possible Me : Ok. Make virat kohli win toss. God : Ferrari konsi colour ki chaie. #ENGvsIND — Ajay (@why_conscious) August 12, 2021 Me waiting for the day when Virat Kohli wins the toss!! #INDvENG pic.twitter.com/rGy7XVbCzh — Ajay Sharma (@Ajayes09) August 12, 2021 Content Highlights: Twitter reacts as Virat Kohli loses 8th straight toss in England
from mathrubhumi.latestnews.rssfeed https://ift.tt/3lY6iSz
via
IFTTT
No comments:
Post a Comment