മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായ നാല് പേരുടെയും മരണം സിവിൽ ഡെത്തായി പ്രഖ്യാപിക്കുമെന്ന റവന്യൂമന്ത്രിയുടെ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച് കാണാതായവരുടെ ബന്ധുക്കൾ. റവന്യൂമന്ത്രിക്ക് നന്ദിപറയുന്നതായും പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്നും ഷൺമുഖനാഥൻ മാത്യൂഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഷൺമുഖനാഥന്റെ മകൻ ദിനേഷ് കുമാറിനെ പെട്ടിമുടി ദുരന്തത്തിൽ കാണാതായിരുന്നു. മറ്റൊരു മകൻ നിതീഷ്കുമാറും ദുരന്തത്തിൽ മരിച്ചിരുന്നു.ഒരാളുടെ മൃതദശീരം തിരച്ചിലിനൊടുവിൽ കണ്ടെത്തി ദുരന്തം വിതച്ചിട്ട് ഒരുവർഷം, ഇന്നും മരണ സർട്ടിഫിക്കറ്റ് കിട്ടാതെ പെട്ടിമുടിക്കാർ പെട്ടിമുടി ദുരന്തം നടന്ന് ഒരു വർഷം തികഞ്ഞിട്ടുംദിനേഷ് ഉൾപ്പെടെ നാല് പേർക്കുമരണസർട്ടിഫിക്കേറ്റ് ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് പെട്ടിമുടി ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ മാതൃഭൂമി ഡോട്ട്കോമും മാതൃഭൂമി ന്യൂസും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സിവിൽ ഡെത്തായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും റവന്യൂമന്ത്രി കെ. രാജൻ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ദിനേഷ് കുമാർ, കാർത്തിക, പ്രിയദർശിനി,കസ്തൂരി എന്നിവരുടെ മൃതശരീരമാണ് ഇനിയും ലഭിക്കാനുള്ളത്. മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കാണാതായവരുടെ പേരിലുള്ള ഇൻഷുറൻസ് ഉൾപ്പെടെ ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. Content Pettimudi landslide missing case
from mathrubhumi.latestnews.rssfeed https://ift.tt/3lGizLk
via
IFTTT
No comments:
Post a Comment