സാഗരം തൊട്ട് അഭിമാന നൗക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 4, 2021

സാഗരം തൊട്ട് അഭിമാന നൗക

കൊച്ചി: പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 'വിക്രാന്ത്' എന്ന വിമാനവാഹിനി കപ്പൽ സാഗരം തൊടുമ്പോൾ രാജ്യവും നാവികസേനയും ഒരുപോലെ അഭിമാനത്തിലും പ്രതീക്ഷയിലും. അമേരിക്കയും ബ്രിട്ടനും റഷ്യയും ചൈനയും അടക്കമുള്ള, തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലുള്ള, രാജ്യങ്ങളുടെ സൈനികക്കരുത്തിലേക്കാണ് ഇന്ത്യയും വളരുന്നത്. രാജ്യത്തെ പഴയ വിമാനവാഹിനിക്കപ്പലായ 'ഐ.എൻ.എസ്. വിക്രാന്തിന്റെ പേരുതന്നെയാണ് പുതിയ വിമാനവാഹിനിക്കപ്പലിനും. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ 20 ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്റ്ററുകളും അടക്കം 30 എയർക്രാഫ്റ്റുകൾ വഹിക്കാനാകും. പരീക്ഷണം വിജയകരമായി പൂർത്തിയായ ശേഷമാകും യുദ്ധക്കപ്പലിലെ ഏറ്റവും നിർണായക ഘട്ടമായ ആയുധം ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്കു കടക്കുക. നാവികസേന കൂടുതൽ കരുത്തിലേക്ക് വിമാനവാഹിനി കപ്പൽ സ്വന്തമാകുന്നതോടെ ഇന്ത്യക്ക് ലോകത്തെ വൻ നാവികശക്തികളോടു കിടപിടിക്കാനാകും. കപ്പൽ നാവികസേനയുടെ ഭാഗമാകുന്നതോടെ സമുദ്ര മേഖലയിൽ രാജ്യത്തിന്റെ താത്പര്യങ്ങൾ സുരക്ഷിതമാക്കാനാകും-കമാൻഡർ അതുൽ പിള്ള


from mathrubhumi.latestnews.rssfeed https://ift.tt/3AcvNn2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages