പരിപാടികൾ പാർട്ടി നയത്തിന് അനുസൃതമാകണം; സർക്കാരിനുമേൽ പാർട്ടി നിരീക്ഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 25, 2021

പരിപാടികൾ പാർട്ടി നയത്തിന് അനുസൃതമാകണം; സർക്കാരിനുമേൽ പാർട്ടി നിരീക്ഷണം

തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി നിരീക്ഷണം ശക്തമാക്കി സി.പി.എം.നയപരവും ഭരണപരവുമായ പ്രധാന വിഷയങ്ങൾ ചർച്ചചെയ്യാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ എന്നിവരാകും സമിതിയിൽ ഉൾപ്പെടുക. എല്ലാ ചൊവ്വാഴ്ചയും സമിതി യോഗംചേരും. ചൊവ്വാഴ്ചത്തെ കാബിനറ്റ് ഫ്രാക്ഷനിൽ പാർട്ടിയുടെ നിർദേശങ്ങൾ നൽകും. വെള്ളിയാഴ്ചത്തെ പതിവ് സെക്രട്ടേറിയറ്റ് യോഗത്തിലും സർക്കാരിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കും. സർക്കാർ പരിപാടികൾ പാർട്ടി നയത്തിന് അനുസൃതമാണെന്ന് ഉറപ്പുവരുത്താനാണ് ഈ ക്രമീകരണം. ഇതിന്റെ ഭാഗമായി നോളജ് ഇക്കണോമി മിഷൻ, കെ-റെയിൽ എന്നിവയുടെ പ്രവർത്തനം ആരംഭിക്കുംമുമ്പ് വിശദപരിശോധന നടത്താൻ പാർട്ടി തീരുമാനിച്ചു. പാർട്ടിയിലെ ചർച്ച പൂർത്തിയാകാത്തതിനെ തുടർന്ന് നോളജ് ഇക്കോണമി മിഷൻ സംബന്ധിച്ച് സർക്കാരിനു പുറത്തുള്ളവരുമായി നടത്തിയ ആലോചനായോഗം മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഏല്പിക്കുകയായിരുന്നു. മുൻഭരണകാലത്തുണ്ടായ സ്പ്രിംക്ളർ, ആഴക്കടൽ മീൻപിടിത്തക്കരാർ, പോലീസിന് അമിതാധികാരം നൽകൽ പോലെയുള്ള നിയമഭേദഗതികൾ തുടർഭരണത്തിൽ ഉണ്ടാകരുതെന്ന നിർബന്ധം പാർട്ടിക്കുണ്ട്. തൊഴിലില്ലാത്ത അഭ്യസ്തവിദ്യർക്ക് പരിശീലനം നൽകി തൊഴിലവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നോളജ് മിഷൻ. സ്വകാര്യമേഖലയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ സർക്കാരിന്റെ ഉത്തരവാദിത്വം സംബന്ധിച്ചാണ് പാർട്ടിതലത്തിൽ ചർച്ച പൂർത്തിയാകാനുള്ളത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേതടക്കമുള്ള വിമർശനം ശക്തമായതോടെയാണ് കെ-റെയിലിലും പാർട്ടി വിശദപരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം സമാപിച്ച സി.പി.എം. സംസ്ഥാന കമ്മിറ്റി, സംസ്ഥാന സർക്കാരും വർത്തമാനകാല കടമകളും എന്ന രേഖയ്ക്കു രൂപംനൽകിയിരുന്നു. പാർട്ടി നയങ്ങൾക്ക് അനുസൃതമായി എങ്ങനെ ഭരണം നടത്തണമെന്ന് വിശദമാക്കുന്നതാണ് രേഖ. ഇതിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണൻ പാർട്ടിപത്രത്തിൽ ലേഖനമെഴുതുകയും ചെയ്തു. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടുന്ന രീതിയുണ്ടാകില്ല. പാർട്ടി കാഴ്ചപ്പാടിനനുസരിച്ച് അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഭരണതലത്തിലുള്ളവർക്കുണ്ടെന്നും കോടിയേരി വിശദീകരിച്ചു. തുടർഭരണമാകുമ്പോൾ സ്വാഭാവികമായും സ്ഥാപിതതാത്പര്യക്കാർ പല വഴിയിലൂടെ സ്വാധീനിക്കാൻ ശ്രമിക്കും. ഇത് മനസ്സിലാക്കി ഇടപെടണം. സ്ഥലംമാറ്റം നിയമാനുസൃതമാകണമെന്നും പ്രത്യേക ഓർഡറുകൾ നിരുത്സാഹപ്പെടുത്തണമെന്നും രേഖ നിർദേശിക്കുന്നു. ഓഫീസിൽ വരുന്നവരോട് നന്നായി പെരുമാറേണ്ടതടക്കമുള്ള കാര്യങ്ങളും രേഖ വിശദീകരിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3B7voCC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages