മദ്യം ബുക്ക് ചെയ്യാം, ഓൺലൈനായി; എസ്.എം.എസ്. കാണിച്ച് വാങ്ങാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 16, 2021

മദ്യം ബുക്ക് ചെയ്യാം, ഓൺലൈനായി; എസ്.എം.എസ്. കാണിച്ച് വാങ്ങാം

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽനിന്ന് ഓൺലൈനായി പണമടച്ച് മദ്യംവാങ്ങാം. ചൊവ്വാഴ്ച മുതൽ തിരുവനന്തപുരത്തെ ഷോപ്പുകളിലും കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിലും പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽവരുമെന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ആവശ്യമുള്ള മദ്യത്തിന് പണം ഓൺലൈനിൽ അടച്ചശേഷം അതിന്റെ രസീത് ഷോപ്പിൽ കാണിച്ച് മദ്യം വാങ്ങണം. സംവിധാനം മറ്റു ഷോപ്പുകളിലേക്കും ഉടൻ വ്യാപിപ്പിക്കും. ബുക്ക് ചേയ്യേണ്ടത് ഇങ്ങനെ https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. മൊബെൽഫോൺ നമ്പർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി വെബ്സൈറ്റിൽ മൊബൈൽ നമ്പർ നൽകുകയും അതിലേക്കു വരുന്ന ഒറ്റത്തവണ പാസ്വേർഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും വേണം. തുടർന്നുള്ള കോളങ്ങളിൽ പേര്, ജനനതീയതി, ഇ-മെയിൽ ഐ.ഡി. എന്നിവ നൽകി പ്രൊഫൈൽ തയ്യാറാക്കണം. ഷോപ്പുകളുടെ വിവരങ്ങളും മദ്യശേഖരത്തിന്റെ വിശദാംശങ്ങളുമുള്ള പേജിലേക്കു പ്രവേശിക്കാനാകും. ജില്ല, മദ്യശാല എന്നിങ്ങനെ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മദ്യം കാർട്ടിലേക്കു മാറ്റി ഓർഡർ നൽകാം. ഓൺലൈനിൽ പണമടയ്ക്കാം. റഫറൻസ് നമ്പർ, ചില്ലറ വിൽപ്പനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്.എം.എസ്. സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു ലഭിക്കും. ഉപഭോക്താക്കൾക്ക് എസ്.എം.എസ്. സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി മദ്യം വാങ്ങാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചവർ വീണ്ടും മദ്യം വാങ്ങണമെങ്കിൽ ബിവറേജസ് വെബ്സൈറ്റിലെ ഓൺലൈൻ ബുക്കിങ് എന്ന ലിങ്കിൽ പ്രവേശിക്കണം. ആദ്യം മൊബൈൽ നമ്പർ കൊടുക്കണം. സ്ക്രീനിൽ കാണുന്ന സുരക്ഷാ കോഡ് അടുത്ത കോളത്തിൽ രേഖപ്പെടുത്തണം. തുടർന്ന് പാസ്വേർഡ് രേഖപ്പെടുത്തി പ്രൊഫൈലിലേക്ക് കടക്കാം. പുതിയ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരത്തിന് ksbchelp@gmail.com എന്ന വിലാസത്തിൽ സന്ദേശമയക്കണം. മദ്യത്തിന്റെ സ്റ്റോക്ക് അറിയാം ബിവറേജസ് കോർപ്പറേഷന്റെ വിവിധ ഔട്ട്ലെറ്റുകളിലെ മദ്യശേഖരത്തിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. https://ksbc.co.in ൽ ലൈവ് സ്റ്റോക്ക് ഡീറ്റെയിൽസ് എന്ന ലിങ്കിൽ സംസ്ഥാനത്തെ എല്ലാ ഷോപ്പുകളിലെയും മദ്യസ്റ്റോക്കിന്റെ വിശദാംശമുണ്ടാകും. ഇനി എസ്.എം.എസ്. കാണിച്ച് മദ്യം വാങ്ങാം തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽനിന്ന് ഉപഭോക്താക്കൾക്ക് ഇനി എസ്.എം.എസ്. കാണിച്ച് മദ്യം വാങ്ങാം. https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ഓൺലൈനായി മദ്യം ബുക്ക് ചെയ്യേണ്ടത്. ഇതിനായി മൊബെൽഫോൺ നമ്പർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈ നമ്പറിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേർഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കണം. തുടർന്നുള്ള കോളങ്ങളിൽ പേര്, ജനനതീയതി, ഇ-മെയിൽ ഐ.ഡി. എന്നിവ നൽകി പ്രൊഫൈൽ തയ്യാറാക്കണം. ഷോപ്പുകളുടെ വിവരങ്ങളും മദ്യശേഖരത്തിന്റെ വിശദാംശങ്ങളുമുള്ള പേജിലേക്കു പ്രവേശിക്കാനാകും. ജില്ല, മദ്യശാല എന്നിങ്ങനെ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മദ്യം കാർട്ടിലേക്കു മാറ്റി ഓർഡർ നൽകാം. ഓൺലൈനിൽ പണമടയ്ക്കാം. റഫറൻസ് നമ്പർ, ചില്ലറ വിൽപ്പനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്.എം.എസ്. സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു ലഭിക്കും. പുതിയ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരത്തിന് ksbchelp@gmail.com എന്ന വിലാസത്തിൽ സന്ദേശമയക്കണം. ബിവറേജസ് കോർപ്പറേഷന്റെ വിവിധ ഔട്ട്ലെറ്റുകളിലെ മദ്യശേഖരത്തിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. https://ksbc.co.in ൽ ലൈവ് സ്റ്റോക്ക് ഡീറ്റെയിൽസ് എന്ന ലിങ്കിൽ സംസ്ഥാനത്തെ എല്ലാ ഷോപ്പുകളിലെയും മദ്യസ്റ്റോക്കിന്റെ വിശദാംശമുണ്ടാകും. *മദ്യപാനം ആരോഗ്യത്തിന് ഹാനികരം


from mathrubhumi.latestnews.rssfeed https://ift.tt/3m7XHN3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages