തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപെട്ടില്ലെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയ മന്ത്രി വീണാജോർജ് പിന്നീടത് തിരുത്തി. മറുപടി തയ്യാറാക്കിയപ്പോൾ ആശയക്കുഴപ്പമുണ്ടായെന്നാണ് വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് അപേക്ഷ നൽകി. മാത്യു കുഴൽനാടന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണ് മന്ത്രിയെ വെട്ടിലാക്കിയത്. ഡോക്ടർമാർക്കുനേരെയുള്ള അക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു രേഖാമൂലമുള്ള മറുപടി. നാലിലെ സമ്മേളനത്തിലെ ചോദ്യോത്തരത്തിലായിരുന്നു പിഴവ്. വസ്തുതാവിരുദ്ധ മറുപടി വാർത്തയായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. ഓഫീസിൽ മറുപടി തയ്യാറാക്കിയപ്പോൾ സാങ്കേതികപ്പിഴവുണ്ടായെന്നാണ് വിശദീകരണം. അക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് നേരത്തേതന്നെ തിരുത്തിയിരുന്നു. എന്നാൽ, പഴയ മറുപടി സഭയ്ക്ക് തെറ്റായി കൈമാറ്റംചെയ്യപ്പെട്ടതാണെന്നും തിരുത്തി പ്രസിദ്ധീകരിക്കാൻ അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.മന്ത്രിയുടെ ആദ്യ മറുപടിക്കെതിരേ കെ.ജി.എം.ഒ.എ., ഐ.എം.എ. തുടങ്ങിയ സംഘടനകൾ പ്രതികരിച്ചിരുന്നു. ഫോർട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറുൾപ്പെടെ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് പലയിടത്തും ആരോഗ്യപ്രവർത്തകർക്കുനേരെ അതിക്രമമുണ്ടായി. ഉത്തരവിൽ അവ്യക്തതയില്ല; അക്രമം അപലപനീയം -മന്ത്രിഡോക്ടർമാർക്കുനേരെയുണ്ടാകുന്ന അക്രമം അപലപനീയമാണെന്നും നിയമസഭയിലെ ഉത്തരവിൽ അവ്യക്തതയില്ലെന്നും മന്ത്രി വീണാ ജോർജ്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യോഗംചേർന്ന് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ആശുപത്രികളിൽ അത്യാഹിതവിഭാഗം, ഒ.പി. എന്നിവിടങ്ങളിൽ സുരക്ഷയ്ക്ക് വിമുക്തഭടന്മാരെ നിയമിക്കും. അവരെ നിരീക്ഷിക്കാൻ ചീഫ് സെക്യൂരിറ്റി ഓഫീസറുണ്ടാകും. എല്ലായിടത്തും രോഗികളുടെ സ്വകാര്യതയെ ബാധിക്കാത്തവിധം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. പോലീസ് എയ്ഡ് പോസ്റ്റുള്ള ആശുപത്രികളിൽ ക്യാമറയെ അവയുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ നിലപാട് തെറ്റിദ്ധരിപ്പിക്കുന്നത് -മാത്യു കുഴൽനാടൻആരോഗ്യപ്രവർത്തകർക്കെതിരേ ആക്രമണം വർധിച്ചുവരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി നൽകിയ മറുപടി സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാത്യു കുഴൽനാടൻ. ഇത് ആരോഗ്യപ്രവർത്തകർക്ക് മാനസികസംഘർഷമുണ്ടാക്കും. അദ്ദേഹം പറഞ്ഞു.സി.ആർ. മഹേഷിന് ലഭിച്ചതും പരസ്പരവിരുദ്ധ മറുപടിസി.ആർ. മഹേഷ് എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് ലഭിച്ചതും പരസ്പരവിരുദ്ധമായ മറുപടി. എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികയുടെ പേര് കംപ്യൂട്ടർ അസിസ്റ്റന്റ് എന്ന് പുനർനാമകരണം ചെയ്യുന്നത് സർക്കാർ പരിഗണനയിലുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള ചോദ്യം. ഇതിന് നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുന്ന വിഷയത്തിൽ തീരുമാനമെടുക്കാനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിന്യായത്തിൽ നിർദേശിച്ചിരിക്കുന്നതെന്നും ഇതിന്റെയടിസ്ഥാനത്തിൽ വിഷയം പരിശോധിച്ചുവരികയാണെന്നുമാണ് മറുപടി ലഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3AIoL9P
via
IFTTT
No comments:
Post a Comment