കോവിഡ് ഏതാനും വർഷങ്ങൾക്കുള്ളിൽ കുട്ടികളുടെ അസുഖമാവുമെന്ന് പഠനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 12, 2021

കോവിഡ് ഏതാനും വർഷങ്ങൾക്കുള്ളിൽ കുട്ടികളുടെ അസുഖമാവുമെന്ന് പഠനം

വാഷിങ്‌ടൺ: അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കോവിഡ് കുട്ടികളുടെ അസുഖമായിത്തീരുമെന്ന് പഠനം. യുഎസ്.-നോർവീജിയൻ സംഘമടങ്ങുന്ന വിദഗ്‌ധരാണ് പഠനം നടത്തിയത്. വാക്സിൻ സ്വീകരിച്ചതുവഴിയോ വൈറസ് ബാധിച്ചതിലൂടെയോ മുതിർന്നവിഭാഗം പ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് നോർവേയിലെ ഓസ്‌ലോ സർവകലാശാലയിലെ ഒറ്റാർ ജോർൺസ്റ്റാഡ് പറഞ്ഞു. 1889-1890 കാലഘട്ടത്തിൽ ലോകത്ത് റഷ്യൻ ഫ്ലൂ പടർന്നുപിടിച്ചപ്പോൾ 70 വയസ്സിനു മുകളിലുള്ള പത്തുലക്ഷംപേർ മരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ രോഗം ബാധിക്കുന്നത് 7-12 മാസം പ്രായമുള്ള കുട്ടികളിലാണെന്നും അദ്ദേഹം പറഞ്ഞു.എന്നാലും മുതിർന്നവരിൽ രോഗപ്രതിരോധം കുറയുകയാണെങ്കിൽ ആ വിഭാഗത്തിനും വീണ്ടും രോഗം വരുമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നുണ്ട്. പക്ഷേ, രോഗതീവ്രത കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ.ശക്തമായ പ്രതിരോധമാണ് വാക്സിൻ സ്വീകരിക്കുന്നതുവഴി ലഭിക്കുകയെന്നും അതിനാൽ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും സംഘം നിർദേശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3fZdsC7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages