ഷില്ലോങ്: സംസ്ഥാനത്തെങ്ങുംഅക്രമ സംഭവങ്ങൾ അരങ്ങേറിയതിനെത്തുടർന്ന് മേഘാലയ ആഭ്യന്തരമന്ത്രിലഖ്മൻ റിംബുയി രാജിവച്ചു. ഷില്ലോങ്ങിൽ ചൊവ്വാഴ്ച പുലർച്ചെവരെ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി റദ്ദാക്കി. വിമതനേതാവ്ആയിരുന്ന ചെറിസ്റ്റർഫീൽഡ്താൻക്യൂവിന്റെ മരണത്തെ തുടർന്നാണ് മേഘാലയയിൽ സംഘർഷമുണ്ടായത്. പൊതുമുതൽ നശിപ്പിക്കൽ, തീവയ്പ് തുടങ്ങി നിരവധി അക്രമസംഭവങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനത്ത്അരങ്ങേറിയത്. ഷില്ലോങ്ങിൽ ഞായറാഴ്ച കലാപകാരികൾ പോലീസ് വാഹനം അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങൾ തകർത്തു. നിരവധി സ്ഥലങ്ങളിൽ കല്ലേറും ഉണ്ടായി. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടെ നിരവധി പേർ ഷില്ലോങ്ങിൽ കരിങ്കൊടികളുമായി തെരുവിലിറങ്ങി. താൻക്യൂവിന്റെ മരണത്തിന് സർക്കാരും പോലീസുമാണ് ഉത്തരവാദികൾ എന്ന മുദ്രാവാക്യവുമായാണ് പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. വെള്ളിയാഴ്ചയുണ്ടായ പോലീസ്നടപടിക്കിടെയാണ് മേഘാലയയിലെ സായുധഗ്രൂപ്പായ ഹൈനീട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിലിന്റെമുൻ നേതാവ് ചെറിസ്റ്റർഫീൽഡ്താൻക്യൂ കൊല്ലപ്പെട്ടത്. ഇയാളുടെ വീട്ടിൽ നടന്ന റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. എന്നാൽ, ഇത് പോലീസ് കെട്ടച്ചമച്ച കഥയാണെന്നാരോപിച്ച് ബന്ധുക്കളും സംഘടനാ പ്രവർത്തകരും രംഗത്തെത്തി. റെയ്ഡിനിടെ പോലീസിനെ കത്തികൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് താൻക്യൂവിനെ വെടിവയ്ക്കേണ്ടി വന്നതെന്നാണ് പോലീസ് പറയുന്നത്. മേഘാലയയിലെ ലൈത്തുംഗ്രയിൽ നടന്ന സ്ഫോടനത്തിൽ താൻക്യൂവിന് പങ്കുണ്ടെന്ന വിവരത്തെ തുടർന്നാണ് ഇയാളുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. മേഘാലയയിലെ ഖാസി ജയന്തിയ എന്ന ആദിവാസി സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന സായുധ സംഘടനയാണ് താൻക്യൂവിന്റെ നേതൃത്വത്തിലുള്ള ഹൈനീട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ. Content Highlights: Meghayala Home Minister Resigns, 2-Day Curfew In Shillong
from mathrubhumi.latestnews.rssfeed https://ift.tt/3xJ04bi
via
IFTTT
No comments:
Post a Comment