ലണ്ടൻ: പുതിയ സീസണിൽ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം. ടോട്ടനത്തെ നേരിട്ട മാഞ്ചെസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. നുനോ സാന്റോ എന്ന ടോട്ടനം പരിശീലകന് ടീമിന്റെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടരാനായി. 55-ാം മിനിറ്റിൽ സൺ ഹ്യൂങ് മിന്നാണ് ടോട്ടനത്തിന്റെ വിജയ ഗോൾ നേടിയത്. ജാക്ക് ഗ്രീലിഷും കെവിൻ ഡിബ്രുയ്നും കളത്തിലുണ്ടായിട്ടും ഗോളവസരമൊരുക്കാൻ സിറ്റിക്കായില്ല. ഗ്രീലിഷിന്റെ സിറ്റി അരങ്ങേറ്റം ഇതോടെ തോൽവിയോടെയായി. Content Highlights: Premier League Tottenham beat Manchester City
from mathrubhumi.latestnews.rssfeed https://ift.tt/3AKJWbb
via
IFTTT
No comments:
Post a Comment