ഇടുക്കൂട്ടില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ലവ്‌ലിന ഇറങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

ഇടുക്കൂട്ടില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ലവ്‌ലിന ഇറങ്ങുന്നു

ടോക്യോ: ചരിത്രത്തിലേക്ക് ഇടിച്ചു കയറാൻ ലവ്ലിനയുടെ മുന്നിൽ ഒമ്പത് മിനിറ്റുകൾ മാത്രം. ബുധനാഴ്ച രാവിലെ 11-ന് തുർക്കിയുടെ ബുസെനാസ് സുർമെനെലിയെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞൊന്നും ലവ്ലിനയ്ക്ക് മുന്നിലില്ല. ലക്ഷ്യം നേടാൻ കൈ മെയ് മറന്ന് മത്സരിക്കണമെന്ന തിരിച്ചറിവും ഉണ്ട്. കാരണം എതിരാളി അത്ര നിസാരയല്ല. ലോക ഒന്നാം നമ്പർ താരമാണ് ബുസെനാസ്. വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യൻ. ലോകവേദിയിൽ കഴിവ് തെളിയിച്ച ബോക്സർ. മുമ്പ് മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് (70 കിലോ മുതൽ 73 കിലോ വരെ ശരീരഭാരം) തുർക്കി താരം മത്സരിച്ചിരുന്നത്. വെൽറ്റർ വെയ്റ്റ് വിഭാഗത്തിലേക്ക് മാറിയതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എതിരാളിയുടെ പെരുമയൊന്നും ലവ്ലിനയുടെ ആത്മവിശ്വാസത്തിന് തടസ്സമാകുന്നില്ല. വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാം ഇന്ത്യൻ താരമെന്ന ബഹുമതി അവർ ഉറപ്പാക്കിക്കഴിഞ്ഞു. ഇനി സ്വർണമാണ് ലക്ഷ്യമെന്ന് സെമിയിലെത്തിയപ്പോൾതന്നെ പ്രഖ്യാപിച്ചതുമാണ്. ലവ്ലിന ആത്മവിശ്വാസത്തിലാണ്. നല്ലൊരു മത്സരം കാഴ്ചവെക്കാമെന്ന പ്രതീക്ഷയുണ്ട്. - ദേശീയ കോച്ച് മുഹമ്മദ് അലി ഖമർ മത്സരത്തലേന്ന് വ്യക്തമാക്കി. ലവ്ലിനയ്ക്കും ബുസെനാസിനും ഇത് ആദ്യ ഒളിമ്പിക്സാണ്. ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. Content Highlights: Tokyo 2020 Lovlina Borgohain chase of historic Olympic final berth


from mathrubhumi.latestnews.rssfeed https://ift.tt/2VnR0Lv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages