റാങ്ക്പട്ടികയുടെ അധിക കാലാവധിയിലെ നിയമനം 6000; ക്ലാർക്കിലും ലാസ്റ്റ് ഗ്രേഡിലും കുറവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

റാങ്ക്പട്ടികയുടെ അധിക കാലാവധിയിലെ നിയമനം 6000; ക്ലാർക്കിലും ലാസ്റ്റ് ഗ്രേഡിലും കുറവ്

തിരുവനന്തപുരം: റാങ്ക്പട്ടികകൾക്ക് അധിക കാലാവധി അനുവദിച്ച ഫെബ്രുവരി അഞ്ചിനുശേഷം പി.എസ്.സി. അയച്ചത് ആറായിരത്തോളം നിയമന ശുപാർശകൾ. വിരമിക്കൽ കൂടിയിട്ടും 20,000-ത്തോളം പുതിയ തസ്തികകൾ അനുവദിച്ചിട്ടും പി.എസ്.സി. വഴിയുള്ള നിയമനങ്ങളിൽ കാര്യമായ വർധനയുണ്ടായില്ല. എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് െസർവന്റ്സ്, സ്റ്റാഫ് നഴ്‌സ്, സെയിൽസ് അസിസ്റ്റന്റ്, വനിതാ പോലീസ് എന്നീ അഞ്ച് തസ്തികകളിൽമാത്രം 4000 പേർക്ക് നിയമന ശുപാർശ നൽകിയതായാണ് പി.എസ്.സി. അറിയിച്ചത്. എൽ.ഡി.സി.യിൽ ആകെ 10,600 പേർക്കും എൽ.ജി.എസിൽ 7470 പേർക്കും നിയമന ശുപാർശ അയച്ചു. എന്നാൽ, ഇത് ഈ തസ്തികകളിലെ കഴിഞ്ഞ റാങ്ക്പട്ടികയിൽനിന്ന് അയച്ചതിനെക്കാൾ കുറവാണ്. എൽ.ഡി.സി.ൽ 11,500 പേർക്കും എൽ.ജി.എസിൽ 11,455 പേർക്കും കഴിഞ്ഞ പട്ടികയിൽനിന്ന് നിയമന ശുപാർശ ലഭിച്ചിരുന്നു.സ്ഥാനക്കയറ്റം സമയബന്ധിതമായി പൂർത്തിയാക്കാത്തതും ആശ്രിത നിയമനത്തിന് ഒഴിവുകൾ മാറ്റിവെച്ചതും നിയമനം കുറയാനുള്ള കാരണങ്ങളായി ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലിസമയം എട്ടുമണിക്കൂറായി ക്രമപ്പെടുത്തി അധികമായുണ്ടാകുന്ന തസ്തികകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുമെന്ന വാഗ്ദാനം നടപ്പായില്ല. എൽ.ജി.എസ്. നിയമനം കുറയാൻ ഇതും കാരണമാണെന്നു പറയുന്നു. ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സമിതിയുണ്ടാക്കിയെങ്കിലും കാര്യക്ഷമമായില്ലെന്നാണ് പരാതി. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സിൽ 14 ജില്ലകളിലുമായി മൊത്തം 2455 പേർക്കാണ് നിയമന ശുപാർശ അയച്ചത്. പുതുതായി സൃഷ്ടിച്ച നഴ്‌സ് തസ്തികകളിൽ താത്കാലിക നിയമനമാണ് സർക്കാർ നടത്തിയതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. റാങ്ക്പട്ടിക ദീർഘിപ്പിച്ച ശേഷം 414 പേരെ മാത്രമേ നിയമനത്തിനു ശുപാർശ ചെയ്യാനായുള്ളൂ. സപ്ലൈകോയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ ഇതുവരെ 2428 പേർക്ക് നിയമന ശുപാർശ അയച്ചു. ഫെബ്രുവരി അഞ്ചിനുശേഷം 525 പേർക്കാണ് ശുപാർശ ലഭിച്ചത്. വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക്പട്ടികയിൽനിന്ന് 702 പേരെ നിയമനത്തിന് ശുപാർശ ചെയ്തു. സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ലെന്നാണ് പട്ടികയിലുള്ളവർ പറയുന്നത്. പോലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ) റാങ്ക്പട്ടികയിൽനിന്ന് 219 പേരെ ശുപാർശ ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3Ca5NKG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages