നോര്‍വിച്ച് സിറ്റിക്കെതിരേ തകര്‍പ്പന്‍ ജയവുമായി മാഞ്ചെസ്റ്റര്‍ സിറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 21, 2021

നോര്‍വിച്ച് സിറ്റിക്കെതിരേ തകര്‍പ്പന്‍ ജയവുമായി മാഞ്ചെസ്റ്റര്‍ സിറ്റി

മാഞ്ചെസ്റ്റർ: പ്രീമിയർ ലീഗിൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചെസ്റ്റർ സിറ്റി. നോർവിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് സിറ്റി തകർത്തെറിഞ്ഞത്. ആദ്യ മത്സരത്തിൽ ടോട്ടനത്തോട് പരാജയപ്പെട്ട സിറ്റിക്ക് ഈ വിജയം ആശ്വാസമായി. മത്സരത്തിലുടനീളം സിറ്റി ആധിപത്യം പുലർത്തി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ സിറ്റി മുന്നിലെത്തി. നോർവിച്ച് താരം ടിം ക്രുലിന്റെ സെൽഫ് ഗോളാണ് സിറ്റിയുടെ അക്കൗണ്ട് തുറന്നത്. ഗബ്രിയേൽ ജെസ്യുസിന്റെ ഷോട്ട് തടയാൻ ശ്രമിച്ച ക്രുലിന് സംഭവിച്ച പിഴവിൽ പന്ത് വലയിലെത്തുകയായിരുന്നു. 22-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷ് സിറ്റിയുടെ ലീഡുയർത്തി. കൈൽ വാക്കർ ക്രോസ് ചെയ്ത പന്ത് ഗ്രീലിഷിന്റെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു. സിറ്റിക്കായി താരത്തിന്റെ ആദ്യ ഗോൾ. പിന്നാലെ 64-ാം മിനിറ്റിൽ ഐമമെറിക് ലപോർട്ടെ സിറ്റിയുടെ ലീഡുയർത്തി. 71-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്, ജെസ്യൂസിന്റെ പാസിൽ നിന്ന് സിറ്റിയുടെ നാലാം ഗോളും നേടി. 84-ാം മിനിറ്റിൽ റിയാദ് മഹ്റെസ് സിറ്റിയുടെ ഗോൾ പട്ടിക തികച്ചു. ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്നു പോയന്റുമായി സിറ്റി ആറാം സ്ഥാനത്താണ്. Content Highlights: Manchester City beat Norwich City 5-0


from mathrubhumi.latestnews.rssfeed https://ift.tt/2Wdzzh4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages