സി.പി.എം സ്റ്റാലിനിസ്റ്റ് സംഘടനയെന്ന് ക്ഷിതി ഗോസ്വാമിയുടെ മകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

സി.പി.എം സ്റ്റാലിനിസ്റ്റ് സംഘടനയെന്ന് ക്ഷിതി ഗോസ്വാമിയുടെ മകൾ

കൊൽക്കത്ത: സി.പി.എം. സ്റ്റാലിനിസ്റ്റ് സംഘടനയാണെന്ന് മുൻ ആർ.എസ്.പി. ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമിയുടെ മകൾ വസുന്ധര ഗോസ്വാമി. തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രമായ ‘ജാഗോ ബാംഗ്ളാ’യിൽ ലേഖനമെഴുതിയതിന് പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി അനിൽ ബിശ്വാസിന്റെ മകൾ അജന്തയ്ക്കെതിരേ സി.പി.എം. അച്ചടക്കനടപടിക്കൊരുങ്ങുന്നതാണ് വസുന്ധരയെ പ്രകോപിപ്പിച്ചത്.അജന്ത ബിശ്വാസിനെപ്പോലെ വസുന്ധരയും തൃണമൂൽ മുഖപത്രത്തിലാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ‘‘അജന്തയുടെ ലേഖനം ഞാൻ വായിച്ചു. ചരിത്രവിദ്യാർഥിയും ചരിത്ര അധ്യാപികയുമെന്ന നിലയിൽ വളരെ മികച്ച ഒരു ലേഖനമാണ് അവർ എഴുതിയിരിക്കുന്നത്. ചരിത്രവസ്തുതകളാൽ സമൃദ്ധവുമാണ്. രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാ വനിതാനേതാക്കളുടെയും സംഭാവനകളാണ് അതിൽ വിവരിച്ചിട്ടുള്ളത്. അത്തരമൊരു ലേഖനത്തിൽ എങ്ങനെയാണ് മമതാ ബാനർജിയെ ഒഴിവാക്കാൻ കഴിയുക?. ഇത്തരത്തിലൊരു ലേഖനമെഴുതിയതിന് അച്ചടക്കനടപടിയെടുക്കാനൊരുങ്ങുന്ന സി.പി.എം. സ്റ്റാലിനിസ്റ്റ് പാർട്ടിയാണെന്നുതന്നെ പറയേണ്ടിവരും’’ -വസുന്ധര തന്റെ ലേഖനത്തിൽ പറയുന്നു.‘ബംഗാളിലെ സ്ത്രീശക്തി’ എന്ന തലക്കെട്ടിലുള്ള ലേഖനമാണ് അജന്ത തൃണമൂൽ മുഖപത്രത്തിൽ എഴുതിയത്. ഇതിനെതിരേ സി.പി.എം. അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.സി.പി.എമ്മിന്റെ സ്റ്റാലിനിസ്റ്റ് സമീപനംമൂലം സ്വതന്ത്ര ചിന്താശേഷിയുള്ള പല ഇടതുപക്ഷ അനുഭാവികളും ഇടതുമുന്നണിയിൽനിന്ന് അകന്നുപോകുന്ന സ്ഥിതിയാണെന്നും വസുന്ധര കുറ്റപ്പെടുത്തി. ഇത്തരം പ്രതിഭയുള്ളവരെ അകറ്റിനിർത്തുന്നതുമൂലമാണ് ഇടതുമുന്നണി വട്ടപ്പൂജ്യമായത്. എന്നിട്ടും പാഠം പഠിച്ചിട്ടില്ല -അവർ തന്റെ ലേഖനത്തിൽ വിമർശിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3CfQMHp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages