അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് പെൻഷനില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 11, 2021

അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് പെൻഷനില്ല

തിരുവനന്തപുരം: അനാഥമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് സുരക്ഷാ പെൻഷന് അർഹതയില്ലെന്നു ധനകാര്യവകുപ്പ്. പെൻഷൻ നൽകാമെന്ന് 2016-ൽ സാമൂഹ്യനീതിവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതുഭേദഗതി ചെയ്താണ് ധനവകുപ്പിന്റെ തീരുമാനം. സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ സംരക്ഷണച്ചുമതല അതത് സ്ഥാപനങ്ങൾക്കാണെന്നാണ് സർക്കാർ വാദം. പെൻഷൻ അനുവദിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സ്പഷ്ടീകരണം വേണമെന്നും പഞ്ചായത്ത് ഡയറക്ടറും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്താകെ 619 ഓൾഡേജ് ഹോമുകളിലായി 17,937 അന്തേവാസികളുണ്ട്. 285 വികലാംഗ മന്ദിരങ്ങളിൽ 9321 പേരും 17 യാചകമന്ദിരങ്ങളിൽ 960 പേരുമാണ് താമസിക്കുന്നത്. സർക്കാർ ഗ്രാന്റ് കിട്ടുന്നതാകട്ടെ പരിമിത സ്ഥാപനങ്ങൾക്കാണ്. ഓൾഡേജ് ഹോമുകളിൽ 212-നും വികലാംഗമന്ദിരങ്ങളിൽ 95-നും യാചകമന്ദിരങ്ങളിൽ ഏഴെണ്ണത്തിനുമേ ഗ്രാന്റുള്ളൂ. ഒരാൾക്ക് 1100 രൂപ വീതമാണ് സ്ഥാപനങ്ങൾക്ക് കിട്ടുക. ഈ സാഹചര്യത്തിൽ പെൻഷൻ അന്തേവാസികൾക്ക് വലിയ സഹായമായിരുന്നു. ഇതാണ് ഇപ്പോൾ ഇല്ലാതായത്. Content Highlight: No pension for inmates in orphanages


from mathrubhumi.latestnews.rssfeed https://ift.tt/37zZYIp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages