ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2021-22 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ അട്ടിമറി. ആദ്യ മത്സരത്തിൽ പ്രൊമോഷൻ ലഭിച്ചെത്തിയ ബ്രെന്റ്ഫോർഡ് ആഴ്സണലിനെ തകർത്തു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ ജയം. 74 വർഷത്തിനു ശേഷം ഒന്നാം ഡിവിഷനിൽ കളിക്കാനിറങ്ങിയ ബ്രെന്റ്ഫോർഡ് സ്വന്തം തട്ടകത്തിൽ ആഴ്സണലിനെ വിറപ്പിച്ചു. 22-ാം മിനിറ്റിൽ സെർജി കാനോസും 73-ാം മിനിറ്റിൽ ക്രിസ്റ്റ്യൻനോർഗാർഡുമാണ് ബ്രെന്റ്ഫോർഡിന്റെ ഗോളുകൾ നേടിയത്. കാനോസിന്റെ ഗോൾ പ്രീമിയർ ലീഗ് ചരിത്രത്തിലെ ബ്രെന്റ്ഫോർഡിന്റെ ആദ്യ ഗോളായിരുന്നു. Content Highlights: Newcomers Brentford beat Arsenal in Premier League
from mathrubhumi.latestnews.rssfeed https://ift.tt/2VTTylc
via
IFTTT
No comments:
Post a Comment