ന്യൂഡൽഹി: 53 കോടി രൂപയോളം വില വരുന്ന 8 കിലോ ഗ്രാം ഹെറോയിൻ ഷാംപൂ കുപ്പികളിലാക്കി കടത്താൻ ശ്രമിച്ച രണ്ടുപേർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. അഫ്ഗാനിസ്താൻ സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഹെറോയിൻ കണ്ടെടുത്തത്. ടെഹ്റാനിൽ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്ക് എത്തിയതതാണ് ഇവർ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹെയർ കളറിന്റെ 30-ഓളം കുപ്പികളിലും ഷാംപുവിന്റെ രണ്ട് കുപ്പികളിലുമായിട്ടായിരുന്നു ഹെറോയിൻ കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ കുറച്ചു കാലമായിട്ട് ഡൽഹി അന്താരാഷ്ട്ര വിമാനത്തവളം വഴിയുള്ള കള്ളക്കടത്ത് പതിവായിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. 2020 ഡിസംബറിനും 2021 ജൂണിനുമിടയിൽ മാത്രം 600 കോടി വിലവരുന്ന ഹെറോയിനുകളാണ് പിടിച്ചെടുത്തത്. ഈ കാലയളവിൽ 19 വിദേശികളെയും 2 ഇന്ത്യക്കാരെയും 14 കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇീിലേി േഒശഴവഹശഴവെേ: ഒലൃീശി ംീൃവേ ഞ െ53 രൃീൃല ലെശ്വലറ മ േറലഹവശ മശൃുീൃ,േ ഒശററലി ശി വെമാുീീ യീേേഹല
from mathrubhumi.latestnews.rssfeed https://ift.tt/3izVp75
via
IFTTT
No comments:
Post a Comment