ടോക്യോ: ഹോക്കിയിൽ നാലുപതിറ്റാണ്ടിന് ശേഷം മെഡൽ സ്വപ്നം കാണുന്ന ഇന്ത്യൻ പുരുഷ ടീം വെങ്കലപോരാട്ടത്തിനിറങ്ങുന്നു. ജർമനിയാണ് ഇന്ത്യയുടെ എതിരാളി. ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന ഫൈനലിൽ ബെൽജിയം ഓസ്ട്രേലിയയെ നേരിടും. സെമിയിൽ ബെൽജിയത്തോടേറ്റ 5-2 തോൽവി മറന്നുകഴിഞ്ഞെന്നും വെങ്കലമെഡൽ പോരാട്ടം ജയിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യൻ ടീം നായകൻ മൻപ്രീത് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സെമിയിൽ നന്നായി പൊരുതിയ ടീമിന് ജർമനിയെ കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രതിരോധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞാൽ ടീമിന് സാധ്യതയുണ്ട്. 2017 ഹോക്കി വേൾഡ് ലീഗിലെ വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യ ജർമനിയെ കീഴടക്കിയിരുന്നു. അഞ്ച് ഗോൾ നേടിയ പെനാൽട്ടി കോർണർ വിദഗ്ധൻ ഹർമൻപ്രീത് സിങ്ങാണ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. സെമിയിൽ ഓസ്ട്രേലിയയോട് 3-1 ന് കീഴടങ്ങിയാണ് ജർമനിയുടെ വരവ്. 2008-ലും 2012-ലും ഒളിമ്പിക്സ് സ്വർണം നേടിയ ജർമനി 2016-ൽ റിയോയിൽ വെങ്കലം നേടി. ആറ് ഗോൾ നേടിയ ലൂക്കാസ് വെൻഡ്ഫെഡറാണ് ടോപ് സ്കോറർ. ഫ്ളോറിൻ ഫുഗ്സ്, ക്രിസ്റ്റഫർ റൂർ എന്നിവർ ഫോമിലേക്ക് ഉയർന്നാൽ ഇന്ത്യയ്ക്ക് ഭീഷണിയാകും. Content Highlights: India vs Germany Hockey match for bronze medal tokyo 2020
from mathrubhumi.latestnews.rssfeed https://ift.tt/3AhsnPX
via
IFTTT
No comments:
Post a Comment