കൊച്ചി:രണ്ടാം പിണറായി മന്ത്രിസഭയിൽ വനംവകുപ്പ് നഷ്ടപ്പെട്ട സിപിഐയ്ക്ക് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനത്തിൽ വനംവകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറും നഷ്ടപ്പെട്ടേക്കും. എന്നാൽ ഇത്തവണയും സിപിഐയുടെ മൂന്ന് നോമിനികളെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചേക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വനംവകുപ്പിന് ഹൈക്കോടതിയിൽ രണ്ട് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരാണ് ഉണ്ടായിരുന്നത്. സിപിഎം നോമിനിയായി നാഗരാജ് നാരായണനും സിപിഐയുടെ നോമിനിയായി കെ സന്ദേശ് രാജയുമാണ് വനം കേസ്സുകളിൽ ഹാജരായിരുന്നത്. മറ്റൊരു ഘടകകക്ഷിയിലെ നേതാവ് ഇത്തവണ വനംമന്ത്രി ആയതിനാൽ വനംവകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി സിപിഐ നോമിനിയെ നിയമിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. എന്നാൽ സുപ്രധാനമായ വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ വിട്ടുനൽകാൻ സിപിഐയും തയ്യാറായിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനം, റവന്യു വകുപ്പുകൾക്ക് പുറമെ അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലുമാണ് സിപിഐ നോമിനകളായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരേ നിയമിച്ചിരുന്നത്. വനം വകുപ്പിന് പകരം മോട്ടോർ വെഹിക്കിൾസ് വകുപ്പിന്റെയോ, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പിന്റെയോ സ്പെഷ്യൽ ഗവർന്മെന്റ് പ്ലീഡമാരായി സിപിഐ നോമിനികളെ നിയമിക്കാനാണ് ആലോചന. ആകെയുള്ള 20 സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡമാരിൽ 17 പേരും സിപിഎം നോമിനികളായിരിക്കും. കഴിഞ്ഞ തവണ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആയിരുന്ന എൻ മനോജ് കുമാറിനെ സ്റ്റേറ്റ് അറ്റോർണിയായി സ്ഥാനക്കയറ്റം നൽകിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തേക്ക് പുതുമുഖങ്ങളെത്തുമെന്ന് സിപിഎം വൃത്തങ്ങൾ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസ്സുകൾ കൈകാര്യം ചെയ്യുന്നതിന് ഇടത് വേദികളിൽ സജീവമായ ഒരു വനിതാ അഭിഭാഷകയെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിക്കുന്ന കാര്യം സിപിഎം നേതൃത്വത്തിന്റെ പരിഗണനയിലാണ്. എൽഡിഎഫിന്റെ വിവിധ ഘടകകഷികൾക്ക് നൽകേണ്ട സീനിയർ ഗവൺമെന്റ് പീഡർമാരുടെയും ഗവൺമെന്റ് പ്ലീഡർമാരുടെയും എണ്ണം ഈ ആഴ്ച തീരുമാനിക്കും. 55 സീനിയർ ഗവൺമെന്റ് പ്ലീഡർമാരും 52 ഗവൺമെന്റ് പ്ലീഡറുമാറാണ് കേരള ഹൈക്കോടതിയിൽ ഉള്ളത്. Content highlight: special govt pleader high court kerala
from mathrubhumi.latestnews.rssfeed https://ift.tt/3z8SE23
via
IFTTT
No comments:
Post a Comment