ഫണ്ട് കൈപ്പറ്റിയിട്ടും സംസ്‌കൃത നിഘണ്ടു പൂര്‍ത്തിയാക്കിയില്ല; ഡോ. പൂര്‍ണ്ണിമാ മോഹനെതിരേ പുതിയ ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 17, 2021

ഫണ്ട് കൈപ്പറ്റിയിട്ടും സംസ്‌കൃത നിഘണ്ടു പൂര്‍ത്തിയാക്കിയില്ല; ഡോ. പൂര്‍ണ്ണിമാ മോഹനെതിരേ പുതിയ ആരോപണം

തിരുവനന്തപുരം: മലയാളം മഹാ നിഘണ്ടുവിന്റെ എഡിറ്ററായി നിയോഗിക്കപ്പെട്ട ഡോ. പൂർണ്ണിമാ മോഹന്റെ അയോഗ്യത ചൂണ്ടിക്കാട്ടുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. നേരത്തെ ദ്രാവിഡ ഭാഷയുടെയും ഇന്തോ യൂറോപ്യൻ ഭാഷകളുടെയും സാംസ്കാരിക വൈവിധ്യ നിഘണ്ടു തയ്യാറാക്കാനുള്ള ശ്രമങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ് ഡോ പൂർണ്ണിമാ മോഹൻ. ഒടുവിൽ യുജിസിയുടെ പരാതി പ്രകാരം പണം തിരിച്ചടക്കേണ്ടിയും വന്നു. കേരള സർവ്വകലാശാല മലയാളം മഹാനിഘണ്ടു എഡറ്റർ നിയമനം വിവാദമായിരിക്കെയാണ് ഡോ. പൂർണ്ണിമാ മോഹനന്റെ പഴയ ചുമതലയിലെ വീഴ്ചകൾ പുറത്തു വരുന്നത്. യുജിസി സംസ്കൃത ഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള ചുമതലയിലാണ് വീഴ്ച വരുത്തിയത്. 2012ലായിരുന്നു നിയമനം. ദ്രാവിഡ ഭാഷയുടെയും ഇന്തോ യൂറോപ്യൻ ഭാഷകളുടെയും സാംസ്കാരിക വൈവിധ്യ നിഘണ്ടു തയ്യാറാക്കാനായിരുന്നു ചുമതല. 7.80 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. രണ്ടു വർഷത്തിൽ തീർക്കേണ്ട ദൗത്യം അഞ്ചു വർഷം പിന്നിട്ടിട്ടും തുടങ്ങുക പോലും ചെയ്തില്ല. സംസ്കൃത സർവ്വകലാശാലയുടെ നിരന്തര ആവശ്യ പ്രകാരം 2017ലാണ് തുക തിരിച്ചടച്ചത്. സംസ്കൃത നിഘണ്ടു തയ്യാറാക്കുന്നതിലെ വീഴ്ച കൂടി ചൂണ്ടിക്കാട്ടിയാണ് സേവ് ദി യൂണിവേഴ്സിറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ മന്ത്രിക്കു പരാതി നൽകിയത്. content highlights:Further accusation against Dr Poornima mohan


from mathrubhumi.latestnews.rssfeed https://ift.tt/3z4hFvk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages