തിരുവനന്തപുരം: രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ.) ഉയർന്നുനിൽക്കുന്ന തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കോവിഡ് നിർണയ പരിശോധന കൂട്ടും. രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിലാകും കൂടുതൽ പരിശോധനകൾ. ക്വാറന്റീനും സമ്പർക്കപ്പട്ടിക തയ്യാറാക്കലും ശക്തമാക്കും. വീടുകളിൽ സൗകര്യമില്ലാത്തവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. അനുബന്ധരോഗമുള്ളവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കും. ബോധവത്കരണപ്രവർത്തനങ്ങൾ ഊർജിതമാക്കാനും മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. രോഗസ്ഥിരീകരണനിരക്ക് ഉയർന്ന ജില്ലകളിലെ കളക്ടർമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരും പങ്കെടുത്തു. മൂന്നാംതരംഗം മുന്നിൽക്കണ്ട് വാക്സിനേഷൻപ്രക്രിയ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.കോളേജ് വിദ്യാർഥികൾക്ക് വാക്‌സിന് മുൻഗണന തിരുവനന്തപുരം: കോവിഡ് പ്രതിരോധമരുന്ന് നൽകുന്നതിന് 18-നും 23-നും ഇടയിൽ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്ക് മുൻഗണന നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പഠനത്തിനായി വിദേശത്തേക്കു പോകുന്നവർക്കും മുൻഗണന ലഭിക്കും. അതിഥിത്തൊഴിലാളികൾ, മാനസികവെല്ലുവിളി നേരിടുന്നവർ, സെക്രട്ടേറിയറ്റിലെയും നിയമസഭാ സെക്രട്ടേറിയറ്റിലെയും ജീവനക്കാർ, മന്ത്രിമാരുടെ സ്റ്റാഫ്, സ്വകാര്യ ബസ് തൊഴിലാളികൾ എന്നിവരെയും മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്കൂൾ അധ്യാപകർക്കും മുൻഗണന നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2SRx42F
via
IFTTT
No comments:
Post a Comment