കർണാടക വിധാൻ സൗധയുടെ ഇടനാഴികളിൽ മാധ്യമങ്ങൾക്ക് വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 17, 2021

കർണാടക വിധാൻ സൗധയുടെ ഇടനാഴികളിൽ മാധ്യമങ്ങൾക്ക് വിലക്ക്

ബെംഗളൂരു: കർണാടകത്തിലെ നിയമസഭാ മന്ദിരമായ വിധാൻ സൗധയുടെ ഇടനാഴികളിൽ മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും ചിത്രങ്ങളെടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. നിയമസഭാ സമ്മേളന സമയത്തും മറ്റു സമയങ്ങളിലും വിധാൻസൗധയുടെ ഇടനാഴികളിൽ മന്ത്രിമാരുടെ വീഡിയോ ചിത്രീകരിക്കുന്നത് ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും തടസ്സമാകുന്നുവെന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. മാധ്യമപ്രവർത്തകർക്ക് വിധാൻസൗധയുടെ കെങ്കൽ ഹനുമന്തയ്യ പ്രവേശനകവാടത്തിൽവെച്ച് ചിത്രങ്ങളും വീഡിയോയും എടുക്കാമെന്നും ഉത്തരവിൽ പറയുന്നു. മാധ്യമസമ്മേളനങ്ങളും മീഡിയ ബൈറ്റുകളും മറ്റു യോഗങ്ങളും കോൺഫറൻസ് ഹാളുകളിലോ മന്ത്രിമാരുടെ ചേംബറുകളിലോ നടത്താൻ മന്ത്രിമാരുടെ പേഴ്സണൽ അസിസ്റ്റന്റുമാർക്ക് നിർദേശം നൽകി. നിർദേശം തെറ്റിച്ചാൽ നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. 2019 സെപ്റ്റംബറിലും വിധാൻസൗധയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സർക്കാർ തിരഞ്ഞെടുത്ത 150 മാധ്യമപ്രവർത്തകർക്കു മാത്രമാണ് അന്ന് പ്രവേശനം അനുവദിച്ചത്. Content Highlights: Karnataka govt bans TV cameras in Vidhana Soudha corridors to ensure smooth VIP movement


from mathrubhumi.latestnews.rssfeed https://ift.tt/3kvdJzG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages