വൈദ്യുതി ബിൽ കുടിശ്ശിക: കണക്‌ഷൻ വിച്ഛേദിക്കില്ലെന്ന് മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 3, 2021

വൈദ്യുതി ബിൽ കുടിശ്ശിക: കണക്‌ഷൻ വിച്ഛേദിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വൈദ്യുതിബിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. അത്തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. കുടിശ്ശികയുള്ളവർക്ക് നോട്ടീസ് നൽകാൻ വൈദ്യുതി ബോർഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. മേയ് അഞ്ചിന് നടന്ന പത്രസമ്മേളത്തിൽ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ തീരുമാനത്തിൽ മാറ്റം വന്നിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കുടിശ്ശികയുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷമേ തീരുമാനം പുനഃപരിശോധിക്കൂ. അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രി അറിയിച്ചു. കുടിശ്ശികയുള്ളവർക്ക് ആവശ്യമെങ്കിൽ തവണകളായി അടയ്ക്കാനുള്ള സൗകര്യവും സാവകാശവും നൽകാൻ കെഎസ്.ഇ.ബി. സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന് തയ്യാറാകാത്തവരുടെ കണക്ഷൻ വിച്ഛേദിക്കാനും തീരുമാനിച്ചിരുന്നു. കുടിശ്ശിക അടയ്ക്കാൻ സാഹചര്യങ്ങൾ വിലയിരുത്തി ഉപഭോക്താക്കൾക്ക് എത്ര തവണകൾ നൽകണമെന്ന് തീരുമാനിക്കാൻ എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് ബോർഡ് അധികാരം നൽകിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിലെ ലോക്ഡൗണിൽ ജൂൺവരെയുള്ള കണക്കനുസരിച്ച് ഏകദേശം 600 കോടിരൂപയാണ് ബിൽത്തുകയായി കെ.എസ്.ഇ.ബി.ക്ക് കിട്ടാനുള്ളത്. Content Highlights:No disconnection for non-payment of bills


from mathrubhumi.latestnews.rssfeed https://ift.tt/2V7AsY3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages