സ്പിരിറ്റ് ചോർത്തൽ: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 3, 2021

സ്പിരിറ്റ് ചോർത്തൽ: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമാണത്തിനായി കൊണ്ടു വന്ന സ്പിരിറ്റ് ചോർത്തി മറിച്ചുവിറ്റ കേസിലെ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ഒളിവിൽ. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ കമ്പനി മാനേജിങ് ഡയറക്ടർ യോഗേഷ് ഗുപ്ത സസ്പെന്റ് ചെയ്തു.പ്രതിപ്പട്ടികയിലുള്ള കമ്പനി ജനറൽ മാനേജർ അലക്സ് പി.ഏബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർക്കായി അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുമുണ്ട്. പുളിക്കീഴ് സി.ഐ. ബിജു വി.നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.എക്‌സൈസ് ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ കമ്പനിയിൽ ഇത്തരം തട്ടിപ്പ് നടത്താനാകില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. സ്പിരിറ്റ്, ഫാക്ടറിയിലേക്ക് എത്തിക്കാൻ കരാറെടുത്ത എറണാകുളത്തെ കമ്പനി പ്രതിനിധികളെ പുളിക്കീഴ് പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തു.അതിനിടെ, പുതിയ ജീവനക്കാർക്ക് ചുമതല നൽകി തിങ്കളാഴ്ച മുതൽ മദ്യനിർമാണം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ബിവറേജസ് കോർപ്പറേഷൻ. ഷുഗർ ഫാക്ടറിയിലേക്ക് സ്പിരിറ്റുമായി വന്ന ടാങ്കർ ലോറി ശനിയാഴ്ച ആലപ്പുഴയിൽ മറിഞ്ഞതിലും ദുരൂഹതയുണ്ട്്.2015 മുതലുള്ള കമ്പനിയുടെ പ്രവർത്തനങ്ങളും പോലീസ് പരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്. തൊഴിലാളികളെല്ലാം ഞായറാഴ്ച ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥർക്ക് കോടികളുടെ രഹസ്യസമ്പാദ്യം ഉള്ളതായാണ് സൂചന. ഇവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കണമെന്ന ആവശ്യവുമായി യൂണിയനുകളും രംഗത്തുണ്ട്. പ്രൊഡക്ഷൻ മാനേജർ മേഘ മുരളിയെ നിയമിച്ചതിൽ തിരിമറി നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.എക്‌സൈസ് ഉന്നതരുടെ പങ്കും അന്വേഷിക്കണം-ചെന്നിത്തലതിരുവല്ല: പുളിക്കീഴ് സ്പിരിറ്റ് തട്ടിപ്പിന് കൂട്ടുനിന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽസ് കമ്പനിയുടെ പടിക്കൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌ഡൗണിന്റെ മറവിൽ നിരവധി കൊള്ളകളാണ് കേരളത്തിൽ നടക്കുന്നത്. മുൻ കാലഘട്ടങ്ങളിൽ ഈ കമ്പനിയിൽ നടന്ന അഴിമതികളെക്കുറിച്ചും അന്വേഷിക്കണം. മദ്യത്തിന്റെ നിലവാരം കുറഞ്ഞതും ഗൗരവമുള്ള വിഷയമാണ്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2V09zFf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages